1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. No hope for Sanju Samson

സഞ്ജുവിന് വീണ്ടും നിര്‍ഭാഗ്യം; വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലേക്ക് പരിഗണിക്കുന്നത് മറ്റൊരു യുവതാരത്തെ

വിക്കറ്റ് കീപ്പര്‍മാരായി ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ എന്നിവര്‍ക്കാണ് സാധ്യത

No hope for Sanju Samson
വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20, ഏകദിന പരമ്പരകള്‍ക്കുള്ള ടീമില്‍ സഞ്ജു സാംസണ്‍ ഇടം പിടിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. സഞ്ജുവിന് പകരം മറ്റൊരു യുവതാരത്തെയാണ് ബിസിസിഐ പരിഗണിക്കുന്നത്. സഞ്ജുവിന് നേരത്തെ അവസരങ്ങള്‍ ലഭിച്ചിട്ടുള്ളതിനാല്‍ അവസരങ്ങള്‍ കിട്ടാത്തവര്‍ക്ക് ഇത്തവണ ടീമില്‍ ഇടം നല്‍കാനാണ് ബിസിസിഐയുടെ തീരുമാനം. 
 
ഐപിഎല്‍ 16-ാം സീസണില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ റിങ്കു സിങ്, തിലക് വര്‍മ, ശിവം ദുബെ എന്നിവര്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ ഇടം പിടിക്കും. വിക്കറ്റ് കീപ്പര്‍മാരായി ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ എന്നിവര്‍ക്കാണ് സാധ്യത. 
 
സാധ്യത ടീം: ശുഭ്മാന്‍ ഗില്‍, യഷ്വസി ജയ്‌സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ശിവം ദുബെ, റിങ്കു സിങ്, ജിതേഷ് ശര്‍മ, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്ക്, തുഷാര്‍ ദേശ്പാണ്ഡെ, ദീപക് ചഹര്‍ 
 
അടുത്ത ലേഖനം
'എല്ലാം തുടങ്ങിയത് അവന്‍ തന്നെ, പറയാന്‍ പാടില്ലാത്തത് അവന്‍ പറഞ്ഞു'; കോലിക്കെതിരെ നവീന്‍ ഉള്‍ ഹഖ്