ലണ്ടന്‍|
jibin|
Last Modified തിങ്കള്‍, 12 നവംബര്‍ 2018 (18:04 IST)
2019ലെ ഏകദിന ലോകകപ്പിനു മാസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്.
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. വിരാട് കോഹ്‌ലിയടക്കമുള്ള മുന്‍നിര താരങ്ങള്‍ക്ക് കൂടുതല്‍ വിശ്രമം നല്‍കി ഫിറ്റ്‌നസ് കാത്തു സൂക്ഷിക്കുക എന്ന തന്ത്രമാണ് ഇന്ത്യ നടത്തുന്നത്.
ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ലോകകപ്പിനായി ടീമിനെ സജ്ജമാക്കുന്ന തിരക്കിലാണ്. എന്നാല്‍ ലോകകപ്പ്
ഫൈനലിസ്റ്റുകള്‍ ആരൊക്കെയെന്ന് പ്രവചിച്ചിരിക്കുകയാണ് വെസ്‌റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. ഇന്ത്യയും ഇംഗ്ലണ്ടുമാകും ഫൈനലില്‍ ഏറ്റുമുട്ടുകയെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
പാകിസ്ഥാന്റെ സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നും അവര്‍ കറുത്ത കുതിരകളായേക്കുമെന്നും സ്‌പോര്‍ട്‌സ് സ്‌റ്റാറിനു നല്‍കിയ അഭിമുഖത്തില്‍ ലാറ കൂട്ടിച്ചേര്‍ത്തു.
രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി എന്നീ മൂന്ന് താരങ്ങളാകും ഇന്ത്യന്‍ ജയങ്ങള്‍ക്ക് കാരണമാകുക. പ്രത്യേകിച്ച് രോഹിത്തിന്റെയും കോഹ്‌ലിയുടെയും ഫോം ലോകകപ്പില്‍ നിര്‍ണായകമാകും. ടോപ് ഓര്‍ഡര്‍ എപ്പോഴും തിളങ്ങണമെന്നില്ല. അതിനാല്‍ നാല് മുതല്‍ ഏഴു വരെയുള്ള താരങ്ങളുടെ പ്രകടനം ഇന്ത്യക്ക് പ്രധാനമാണെന്നും ലാറ പറഞ്ഞു.
ആതിഥേയരെന്ന നിലയിലും കരുത്തുറ്റ ടീമെന്ന നിലയിലും ഇംഗ്ലണ്ടിന് സാധ്യത കല്‍പ്പിക്കപ്പെടുന്നതെന്നും വിന്‍ഡീസ് ഇതിഹാസം വ്യക്തമാക്കി. അടുത്ത വര്‍ഷം മെയ് - ജൂണ്‍ മാസങ്ങളിലായി ഇംഗ്ലണ്ടിലാണ് ഏകദിന ലോകകപ്പ് അരങ്ങേറുന്നത്.