1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Big setback for lucknow super giants

മാർക്ക് വുഡ് ഐപിഎല്ലിൽ കളിക്കില്ല, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് തിരിച്ചടി

മാർക്ക് വുഡ്
ഐപിഎൽ പതിനഞ്ചാം സീസൺ തുടങ്ങും മുൻപ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് തിരിച്ചടി. കൈമുട്ടിന് പരിക്കേറ്റതിനെ തുടർന്ന് താര‌ത്തിന് ഐപിഎൽ സീസണിൽ കളിക്കാനാവില്ല.വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിനിടെയാണ് വുഡിന് പരിക്കേറ്റത്.
 
ഐപിഎല്‍ മെഗാതാരലേലത്തില്‍ 7.5 കോടി രൂപ മുടക്കിയാണ് മാര്‍ക് വുഡിനെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് പാളയത്തിലെത്തിച്ചത്. ഐപിഎല്ലില്‍ അരങ്ങേറ്റത്തിന് കാത്തിരിക്കുന്ന ലഖ്‌നൗ ഫ്രാഞ്ചൈസിക്ക് വുഡിന്‍റെ അസാന്നിധ്യം തിരിച്ചടിയാവും. വാംഖഡെയിൽ  മാര്‍ച്ച് 26ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തോടെയാണ് ഐപിഎല്‍ 2022ന് തിരിതെളിയുക.
 
കൊവിഡ് പശ്ചാത്തലത്തിൽ മുംബൈയിലും പുനെയിലുമായിട്ടായിരിക്കും മത്സരങ്ങൾ നടത്തുക.65 ദിവസം നീണ്ടുനില്‍ക്കുന്ന വരും സീസണില്‍ 70 ലീഗ് മത്സരങ്ങളും നാല് പ്ലേ ഓഫ് കളികളും നടക്കും. മെയ് 29നാണ് കലാശപ്പോര്. 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഇനി നായകന്റെ സമ്മർദ്ദമില്ലാതെ കളിക്കാം, ഐപിഎല്ലിൽ കോലി കൂടുതൽ അപകടകാരിയാകുമെന്ന് മാക്‌സ്‌വെൽ