ഗെയിലിനെ പിന്നിലാക്കി ഭുവനേശ്വര്‍ ആ നേട്ടം സ്വന്തമാക്കുമോ ?

bhuvneshwar kumar , chris gayle , team india , west indies , ഭുവനേശ്വര്‍ കുമാര്‍ , ഇന്ത്യ , വെസ്‌റ്റ് ഇന്‍ഡീസ് , കോഹ്‌ലി
പോര്‍ട്ട് ഓഫ് സ്പെയിന്‍| Last Modified ബുധന്‍, 14 ഓഗസ്റ്റ് 2019 (14:42 IST)
വെസ്‌റ്റ് ഇന്‍ഡീസിനെതിരായ മുന്നാം ഏകദിനത്തിന് ഇറങ്ങുന്ന ടീം ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കും.
മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ മത്സരം മഴയില്‍ കുതിര്‍ന്നപ്പോള്‍ രണ്ടാം മത്സരം ഇന്ത്യക്ക് സ്വന്തമായി. ഇതോടെ മൂന്നാമത്തെ മത്സരം കോഹ്‌ലിക്കും സംഘത്തിനും നിര്‍ണായകമായി.

അതേസമയം, ഇന്ത്യന്‍ ബോളര്‍ ഭുവനേശ്വര്‍ കുമാറിനെ തേടി മറ്റൊരു നേട്ടം കാത്തിരിക്കുകയാണ്. ഈ നേട്ടം സ്വന്തമാക്കിയാല്‍ വിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പേരിലുള്ള നേട്ടമാകും ഭുവി തകര്‍ക്കുക.

മത്സരം നടക്കുന്ന പോര്‍ട്ട് ഓഫ് സ്പെയിനില്‍ നിലവില്‍ ആറ് കളികളില്‍ 15 വിക്കറ്റാണ് ഭുവിക്കുള്ളത്. 20 മത്സരങ്ങളില്‍ 15 വിക്കറ്റുമായി ഗെയ്‌ലും, എട്ടു കളികളില്‍ 15 വിക്കറ്റെടുത്തിട്ടുള്ള മെര്‍വിന്‍ ഡില്ലനുമാണ് ഭുവിക്കൊപ്പം ഇപ്പോള്‍ ഉള്ളത്. ഇന്ന് ഒരു വിക്കറ്റ് സ്വന്തമാക്കിയാല്‍ രണ്ടു താരങ്ങളെയും പിന്നിലാക്കാന്‍ ഇന്ത്യന്‍ ബോളര്‍ക്കാകും.

21 കളികളില്‍ നിന്ന് 24 വിക്കറ്റെടുത്തിട്ടുള്ള വിന്‍ഡീസ് ഇതിഹാസം കര്‍ട്‌ലി ആംബ്രോസാണ് പോര്‍ട്ട് ഓഫ് സ്പെയിനിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനത്തുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :