മുംബൈ|
jibin|
Last Modified ചൊവ്വ, 3 ഫെബ്രുവരി 2015 (15:10 IST)
ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പ്രസിഡന്റ് സ്ഥാനത്തേക്ക് എന്‍സിപി നേതാവായ ശരദ് പവാര്‍ മത്സരിക്കാന്‍ സാധ്യത. നിലവില്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായ ശരദ് പവാര്‍ വരുന്ന
ബിസിസിഐ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ഒരുങ്ങുന്നത്.
നേരത്തെ 2005 മുതല്‍ 2008 വരെ പവാര്‍ ബിസിസിഐ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന വ്യക്തിയായിരുന്നു ശരദ് പവാര്‍ 2010 മുതല്‍ 12 വരെ ലോകക്രിക്കറ്റിന്റെ കൗണ്‍സില്‍ മേധാവിയായിരുന്നു. ഫിബ്രവരി 12-നകം ചേരേണ്ട ബിസിസിഐ യോഗത്തില്‍ പവാര്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം അദ്ദേഹം മത്സരിക്കുമെന്ന വാര്‍ത്തകളില്‍ വ്യക്തത വന്നിട്ടില്ല.
ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഉടമയായതിനാല്‍ നിലവിലുള്ള പ്രസിഡന്റ് എന്‍ ശ്രീനിവാസന് മത്സരിക്കാന്‍ പാടില്ലെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് എന്‍സിപി നേതാവായ ശരദ് പവാര്‍ മത്സരിക്കാന്‍ നീക്കം നടത്തുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.