സിഡ്നി|
jibin|
Last Modified ചൊവ്വ, 27 മാര്‍ച്ച് 2018 (13:47 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്‌റ്റില്‍ പന്തില്‍ കൃത്യമം കാണിച്ച് ലോകത്തിനു മുമ്പില്‍ തലകുനിക്കേണ്ടി വന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ അനിശ്ചിതത്വം തുടരുന്നു.
ക്യാപ്‌റ്റന്‍ സ്ഥാനം നഷ്‌ടപ്പെട്ട സ്‌റ്റീവ് സ്‌മിത്തും ഉപനായകസ്ഥാനം ഒഴിയേണ്ടി വന്ന ഡേവിഡ് വാര്‍ണറും ആജിവനാന്ത വിലക്ക് നേരിടാനൊരുങ്ങവെ പരിശീലകൻ ഡാരൻ ലേമാനും സ്ഥാനം നഷ്ടപ്പെടുമെന്ന റിപ്പോര്‍ട്ടുകളും പുറത്തേക്ക്.
അഞ്ചുവര്‍ഷമായി ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പരിശീലകനായ ലേമാനു മേല്‍ കടുത്ത സമ്മര്‍ദ്ദമാണുള്ളത്. പന്തില്‍ കൃത്യമം കാണിച്ച കാമറൺ ബാൻക്രോഫ്റ്റ്
ക്യാമറയില്‍ കുടുങ്ങിയപ്പോള്‍ ടീമിലെ പന്ത്രണ്ടാമനായ പീറ്റർ ഹാൻഡ്സ്കോംബിനെ അറിയിച്ചത് ലേമാനാണ്.
ഹാൻഡ്സ്കോംബിന് നിര്‍ദേശം കൈമാറുന്ന ലേമാനും ക്യാമറ കണ്ണുകളില്‍ കുടുങ്ങിയിരുന്നു. അതിനാല്‍ വിഷയത്തില്‍ പരിശീലകന് വ്യക്തമായ അറിവുണ്ടെന്ന് വ്യക്തമാകുകയും ചെയ്‌തു.
ലേമാനും ടീമിലെ മുതിര്‍ന്ന താരങ്ങളും അറിഞ്ഞാണ് പന്തില്‍ കൃത്യമം നടന്നത്. ടീമിനെ നിയന്ത്രിക്കേണ്ട ചുമതലയുള്ള പരിശീലകനാണ് ഇതിന് കൂട്ട് നിന്നത്. ഇതിനാല്‍ ലേമാനും രാജിവയ്‌ക്കണമെന്ന ആവശ്യം ഓസ്‌ട്രേലിയയില്‍ ശക്തമായി തുടരുകയാണ്.