അനുബന്ധ വാര്‍ത്തകള്‍
- എല്ലാത്തിനും ഉത്തരവാദി ബാബർ അസം, പാകിസ്ഥാൻ സ്പിന്നർമാരെ ഇല്ലാതെയാക്കി, ഗുരുതര ആരോപണവുമായി മുൻ പാക് താരം
- പരാജയങ്ങൾ തുടർക്കഥ, ഐസിസി ടെസ്റ്റ് റാങ്കിംഗിലെ ആദ്യ പത്തിൽ നിന്നും ബാബർ പുറത്ത്, നേട്ടമുണ്ടാക്കി സ്മിത്ത്
- നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്
- WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ
- പ്രായകൂടുതൽ തിരിച്ചടിയായോ? ബിഗ് ബാഷിൽ ഇന്ത്യൻ ക്യാപ്റ്റന്‍ അവഗണന
പാകിസ്ഥാൻ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും ബാബർ അസമിനെ വീണ്ടും മാറ്റിയേക്കും
പാകിസ്ഥാന് നായകനായി വീണ്ടും സ്ഥാനമേറ്റെടുത്ത ബാബര്‍ അസമിനെ പാക് നായകസ്ഥാനത്ത് നിന്നും പുറത്താക്കുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ ഏകദിന ലോകകപ്പിന് ശേഷം ബാബര്‍ അസമിനെ നായകസ്ഥാനത്ത് നിന്നും പുറത്താക്കിയിരുന്നുവെങ്കിലും താരത്തെ വീണ്ടും നായകനാക്കിയിരുന്നു. എന്നാല്‍ ടി20 ലോകകപ്പിലടക്കം ദയനീയമായ പ്രകടനമാണ് ബാബര്‍ അസമിന് കീഴില്‍ പാകിസ്ഥാന് നടത്തിയത്.
വരാനിരിക്കുന്ന ഓസ്ട്രേലിയന്‍ പരമ്പരയ്ക്കുള്ള ടീമില്‍ ബാബര്‍ അസമിനെ നായകനായല്ല പരിഗണിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ വരാനിരിക്കുന്ന പരമ്പരയില്‍ മുഹമ്മദ് ഹാരിസിന്റെ ക്യാപ്റ്റന്‍സിയുടെ കീഴിലാകും പാകിസ്ഥാന് കളിക്കുക. ഇത് പാക് ക്രിക്കറ്റിലെ കൃത്യമായ മാറ്റത്തിന് തുടക്കം കുറിക്കുമെന്നാണ് കരുതുന്നത്.