ലോകകപ്പ്: ക്ലാര്‍ക്ക് ടീമിനെ നയിക്കും

ഓസ്ട്രേലിയന്‍ ലോകകപ്പ് ടീം , ജോർജ് ബെയ്‌ലി , മൈക്കൽ ക്ലാർക്ക്
മെല്‍ബണ്‍| jibin| Last Modified തിങ്കള്‍, 12 ജനുവരി 2015 (10:46 IST)
ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. പതിനഞ്ചംഗ ടീമിനെ മൈക്കൽ ക്ലാർക്ക് നയിക്കും. ജോർജ് ബെയ്‌ലിയാണ് ടീമിന്റെ വൈസ് ക്യാപ്‌റ്റന്‍. അതേസമയം ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പരുക്കേറ്റ ക്ലാര്‍ക്കിന് കായികക്ഷമത വീണ്ടെടുക്കാൻ ഫെബ്രുവരി 21വരെ സെലക്ടർമാർ ക്ലാർക്കിന് സമയം അനുവദിച്ചിട്ടുണ്ട്.

പതിനഞ്ചംഗ ഓസ്ട്രേലിയന്‍ ടീമില്‍ സേവിയർ ഡോഹെർടിയാണ് ടീമിലെ ഏക സ്പെഷലിസ്റ്റ് സ്പിന്നർ. ഓസ്ട്രേലിയന്‍ ടീം-മൈക്കല്‍ ക്ലാര്‍ക്ക് (ക്യാപ്റ്റന്‍), ജോര്‍ജ് ബെയ്‌ലി(വൈസ് ക്യാപ്റ്റന്‍), പാറ്റ് കമിന്‍സ്, സേവിയര്‍ ഡോഹെര്‍ട്ടി, ജെയിംസ് ഫോക്നര്‍, ആരോണ്‍ ഫിഞ്ച്, ബ്രാഡ് ഹാഡിന്‍, ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ ജോണ്‍സണ്‍, ഗ്ലെന്‍ മാക്സ്‌വെല്‍, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ഡേവിഡ് വാര്‍ണര്‍, ഷെയ്ന്‍ വാട്സണ്‍. ഫെബ്രുവരി 14ന് ഇംഗ്ലണ്ടിനെതിരെയാണ് ഓസ്ട്രേലിയയുടെ ആദ്യ മത്സരം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :