പെര്‍ത്തില്‍ ഇന്ത്യയെ തകര്‍ക്കുന്നതാര് ?; വെളിപ്പെടുത്തലുമായി പെയ്‌ന്‍

പെര്‍ത്തില്‍ ഇന്ത്യയെ തകര്‍ക്കുന്നതാര് ?; വെളിപ്പെടുത്തലുമായി പെയ്‌ന്‍

 Tim Paine , Australia , Perth test , virat kohli , cricket , വിരാട് കോഹ്‌ലി , ഇന്ത്യ , ഓസ്‌ട്രേലിയ , പെര്‍ത്ത് ടെസ്‌റ്റ്
പെര്‍ത്ത്| jibin| Last Modified വ്യാഴം, 13 ഡിസം‌ബര്‍ 2018 (17:44 IST)
പെര്‍ത്ത് ടെസ്‌റ്റില്‍ ഓസ്‌ട്രേലിയന്‍ പ്രതീക്ഷകള്‍ മുഴുവന്‍ പേസ് ബോളര്‍ മിച്ചല്‍ സ്‌റ്റാര്‍ക്കിലാണെന്ന്
ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയ്ന്‍.

ഫോമിലെത്തിയാല്‍ അവനേക്കാള്‍ മികച്ച ബോളര്‍ ലോകത്തില്ല. പെര്‍ത്തിലേക്ക് പുതിയ പിച്ചായതിനാല്‍ വിജയ സാധ്യത ഓസീസിനാണെന്നും പെയ്‌ന്‍ പറഞ്ഞു.

പെര്‍ത്തില്‍ ഓസീസ് പേസര്‍മാര്‍ മികച്ച പ്രകടനം നടത്തുമെന്ന കാര്യത്തില്‍ സംശയമില്ല. അത് ഞങ്ങള്‍ക്ക് ഗുണകരമാകും. ന്യൂ ബോളുകള്‍ കൈകാര്യം ചെയ്യുന്നതില്‍ മിടുക്കനാണ് സ്‌റ്റാര്‍ക്ക്. വിക്കറ്റ് വളരെ വേഗമുള്ളതാണെന്നാണ് റിപ്പോര്‍ട്ടെന്നും പെയ്‌ന്‍ കൂട്ടിച്ചേര്‍ത്തു.

വിമര്‍ശനങ്ങള്‍ നേരിടുന്നതിനാല്‍ സ്റ്റാര്‍ക്ക് പതിവിലും കൂടുതല്‍ ആവേശത്തോടെ പന്തെറിയുമെന്നുറപ്പാണ്. ആരെങ്കിലും വിമര്‍ശിച്ചാല്‍ അത് സ്‌റ്റാര്‍ക്ക് വെല്ലുവിളിയായി ഏറ്റെടുക്കും.

സാഹചര്യങ്ങള്‍ ഓസ്‌ട്രേലിയന്‍ ടീമിനാണ് അനുകൂലമാണ്. അവന്റെ കരിയറില്‍ മികച്ച പ്രകടനും മോശം പ്രകടനവും തമ്മില്‍ വലിയ ഇടവേളയുണ്ടാകാറില്ലെന്നും ഓസീസ് ക്യാപ്‌റ്റന്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :