Australia vs South Africa ODI World Cup Match: ഓസീസിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി ! ഫേവറിറ്റുകള്‍ സെമി കാണാതെ പുറത്താകുമോ?

രേണുക വേണു| Last Modified വ്യാഴം, 12 ഒക്‌ടോബര്‍ 2023 (21:42 IST)

Australia vs South Africa ODI World Cup Match: ലോകകപ്പില്‍ ഓസ്‌ട്രേലിയയ്ക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ 134 റണ്‍സിന്റെ തോല്‍വിയാണ് ഓസ്‌ട്രേലിയ വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സ് നേടിയപ്പോള്‍ ഓസ്‌ട്രേലിയയുടെ ഇന്നിങ്‌സ് 40.5 ഓവറില്‍ 177 ന് അവസാനിച്ചു. 74 പന്തില്‍ 46 റണ്‍സ് നേടിയ മര്‍നസ് ലബുഷെയ്ന്‍ ആണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. മിച്ചല്‍ സ്റ്റാര്‍ക്ക് 27 റണ്‍സും പാറ്റ് കമ്മിന്‍സ് 22 റണ്‍സും നേടി.

ഓസീസ് ബാറ്റര്‍മാര്‍ക്കുമേല്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തുന്ന കാഴ്ചയാണ് ലഖ്‌നൗവില്‍ കണ്ടത്. കഗിസോ റബാഡ എട്ട് ഓവറില്‍ 33 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മാര്‍ക്കോ ജാന്‍സന്‍, കേശവ് മഹാരാജ്, തബ്‌റയ്‌സ് ഷംസി എന്നിവര്‍ക്ക് രണ്ട് വീതം വിക്കറ്റുകള്‍. ലുങ്കി എന്‍ഗിഡി എട്ട് ഓവറില്‍ വെറും 18 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി.

ഫേവറിറ്റുകളായി ലോകകപ്പ് കളിക്കാന്‍ എത്തിയ ഓസ്‌ട്രേലിയയ്ക്ക് ഇനി കാര്യങ്ങള്‍ പ്രയാസകരമാകും. ശേഷിക്കുന്ന ഏഴ് മത്സരങ്ങള്‍ ഓസീസിന് നിര്‍ണായകമാണ്. നേരത്തെ ഇന്ത്യയോടും ഓസീസ് തോല്‍വി വഴങ്ങിയിരുന്നു. ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, പാക്കിസ്ഥാന്‍ എന്നിവര്‍ക്കെതിരായ കളികള്‍ ആയിരിക്കും ഇനി ഓസ്‌ട്രേലിയയുടെ ഗതി നിര്‍ണയിക്കുക.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :