Australia Team for India Series: ഓസ്‌ട്രേലിയയെ നയിക്കുക മിച്ചല്‍ മാര്‍ഷ്; സ്റ്റാര്‍ക്ക് തിരിച്ചെത്തി, കമ്മിന്‍സ് ഇല്ല

പരുക്കില്‍ നിന്ന് മുക്തനാവാത്ത വെടിക്കെട്ട് ബാറ്റര്‍ ഗ്ലെന്‍ മാക്‌സ്വെല്ലിനും ഇന്ത്യക്കെതിരായ പരമ്പര നഷ്ടമാകും

India vs Australia, Australia Team for India Series, ഇന്ത്യ, ഓസ്‌ട്രേലിയ, ഓസ്‌ട്രേലിയ ടീം
രേണുക വേണു| Last Modified ചൊവ്വ, 7 ഒക്‌ടോബര്‍ 2025 (11:32 IST)
Mitchell Starc

Australia: ഇന്ത്യക്കെതിരായ ഏകദിന, ട്വന്റി 20 പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. രണ്ട് പരമ്പരയിലും മിച്ചല്‍ മാര്‍ഷ് നയിക്കും. മുഴുവന്‍ സമയ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് പരുക്കില്‍ നിന്ന് മുക്തി നേടാത്തതിനാലാണ് മിച്ചല്‍ മാര്‍ഷിനു ക്യാപ്റ്റന്‍സി ലഭിച്ചത്.

പരുക്കില്‍ നിന്ന് മുക്തനാവാത്ത വെടിക്കെട്ട് ബാറ്റര്‍ ഗ്ലെന്‍ മാക്‌സ്വെല്ലിനും ഇന്ത്യക്കെതിരായ പരമ്പര നഷ്ടമാകും. മാര്‍നസ് ലാബുഷെയ്ന്‍, ഷോണ്‍ അബോട്ട്, ആരോണ്‍ ഹാര്‍ഡി, മാത്യു കുനെമന്‍ എന്നിവരെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കി.

ഓസ്‌ട്രേലിയ, ഏകദിന ടീം: മിച്ചല്‍ മാര്‍ഷ്, സേവ്യര്‍ ബാര്‍ട്ട്‌ലറ്റ്, അലക്‌സ് കാരി, കൂപ്പര്‍ കൊണോലി, ബെന്‍ ഡ്വാര്‍ഷ്യൂസ്, നഥാന്‍ ഏലിസ്, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹെയ്‌സല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇഗ്ലിസ്, മിച്ചല്‍ ഓണ്‍, മാത്യു റെന്‍ഷാ, മാത്യു ഷോട്ട്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ

ഓസ്‌ട്രേലി, ടി20 ടീം: മിച്ചല്‍ മാര്‍ഷ്, സീന്‍ അബോട്ട്, സോവ്യര്‍ ബാര്‍ട്ട്‌ലറ്റ്, ടിം ഡേവിഡ്, ബെന്‍ ഡ്വാര്‍ഷ്യൂസ്, നഥാന്‍ ഏലിസ്, ജോഷ് ഹെയ്‌സല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇഗ്ലിസ്, മാത്യു കൂന്‍മെന്‍, മിച്ചല്‍ ഓണ്‍, മാത്യു ഷോട്ട്, മര്‍ക്കസ് സ്‌റ്റോയ്‌നിസ്, ആദം സാംപ



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :