രേണുക വേണു|
Last Modified വെള്ളി, 5 ഡിസംബര്‍ 2025 (17:35 IST)
Australia vs England, 2nd Test: ആഷസ് രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ആധിപത്യം ഉറപ്പിച്ച് ഓസ്‌ട്രേലിയ. ഒന്നാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 378 റണ്‍സാണ് ആതിഥേയര്‍ നേടിയിരിക്കുന്നത്. ഒന്നാം ഇന്നിങ്‌സ് ലീഡ് 44 റണ്‍സ്.
ഓസ്‌ട്രേലിയയ്ക്കായി ജേക് വെതര്‍ലാന്‍ഡ് (78 പന്തില്‍ 72), മാര്‍നസ് ലബുഷെയ്ന്‍ (78 പന്തില്‍ 65), സ്റ്റീവ് സ്മിത്ത് (85 പന്തില്‍ 61) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. കാമറൂണ്‍ ഗ്രീന്‍ 57 പന്തില്‍ 45 റണ്‍സെടുത്തു. അലക്‌സ് കാരി (45 പന്തില്‍ 46), മിച്ചല്‍ നാസര്‍ (30 പന്തില്‍ 15) എന്നിവരാണ് രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ക്രീസില്‍. ഇംഗ്ലണ്ടിനായി ബ്രണ്ടന്‍ കാര്‍സ് മൂന്നും ബെന്‍ സ്റ്റോക്‌സ് രണ്ടും വിക്കറ്റുകള്‍ നേടി. ജോഫ്ര ആര്‍ച്ചര്‍ക്കു ഒരു വിക്കറ്റ്.
ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 334 നു ഓള്‍ഔട്ട് ആയി. ജോ റൂട്ട് (206 പന്തില്‍ 138) സെഞ്ചുറി നേടിയതാണ് ഇംഗ്ലണ്ടിനു മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഓപ്പണര്‍ സാക് ക്രൗലി (93 പന്തില്‍ 76) ഇംഗ്ലണ്ടിനായി തിളങ്ങി. ബെന്‍ ഡക്കറ്റ് (പൂജ്യം), ഒലി പോപ്പ് (പൂജ്യം) എന്നിവര്‍ നിരാശപ്പെടുത്തി. ഹാരി ബ്രൂക്ക് 31 റണ്‍സും നായകന്‍ ബെന്‍ സ്റ്റോക്സ് 19 റണ്‍സും നേടി. ഓസ്ട്രേലിയയ്ക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് ആറ് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മിച്ചല്‍ നാസറിനും സ്‌കോട്ട് ബോളണ്ടിനും ബ്രണ്ടന്‍ ഡോഗറ്റിനും ഓരോ വിക്കറ്റ്. ടോസ് ലഭിച്ച ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.