ലോകകപ്പില്‍ കോഹ്ലിയെ മങ്കാദിംഗ് ചെയ്യുമോ? - ഇംഗ്ലീഷ് താരത്തിന്‍റെ തകര്‍പ്പന്‍ മറുപടി

Last Modified ബുധന്‍, 27 മാര്‍ച്ച് 2019 (09:25 IST)
ഐപിഎല്ലില്‍ രാജസ്ഥാന്‍ താരമായ ജോസ് ബട്ട്ലറെ മങ്കാദിംഗില്‍ കുടുക്കിയ ആര്‍. അശ്വിനെതിരെ ക്രിക്കറ്റ് ലോകത്ത് പ്രതിഷേധം ഇരമ്പുകയാണ്. ക്രിക്കറ്റ് നിയമത്തിൽ മങ്കാദിംഗ് അനുവദനീയമാണെങ്കിലും മാന്യതയ്ക്ക് നിരക്കാത്ത പ്രവ്രത്തിയാണ് അശ്വിൻ കാണിച്ചതെന്നാണ് ഏവരും പറയുന്നത്.

അശ്വിനെ വിമര്‍ശിച്ച് പ്രമുഖരടക്കം നിരവധി പേരാണ് രംഗത്തു വന്നത്. ബി.സി.സി.ഐ പോലും അശ്വിന്റെ പ്രവര്‍ത്തിക്കെതിരെ നെറ്റിചുളുക്കി. ഇപ്പോൾ മങ്കാദിംഗിന് അവസരം കിട്ടിയാൽ ലോകകപ്പിൽ കോഹ്ലിയെ റൺ‌ഔട്ട് ആക്കുമോയെന്ന് ഇംഗ്ലണ്ട് താരം ബെന്‍ സ്‌റ്റോക്‌സിനോട് ഒരു ആരാധകൻ ചോദിച്ചതിന് അദ്ദേഹം നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.

‘ഞാന്‍ ലോകകപ്പ് ഫൈനല്‍ കളിക്കുകയാണെങ്കില്‍ വിരാട് കോലി ബാറ്റ് ചെയ്യുമ്പോള്‍ മങ്കാദിങ്ങിന് അവസരം കിട്ടിയാല്‍ ഒരിക്കലും ഞാനത് ചെയ്യില്ല’ എന്നായിരുന്നു ബെന്‍ സ്റ്റോക്സിന്റെ മറുപടി. സ്റ്റോക്‌സിന്റെ മറുപടിയെ അഭിന്ദിച്ച് നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടഡന്ന മത്സരത്തില്‍ അശ്വിന്‍ എറിഞ്ഞ 13-ആം ഓവറിലാണ് സംഭവം. 43 പന്തില്‍ 69 റണ്‍സടിച്ച് ബട്‌ലര്‍ തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കവേയായിരുന്നു അശ്വിന്റെ പുറത്താക്കല്‍. നോണ്‍ സ്ട്രൈക്കിങ് ക്രീസില്‍ നിന്നു കയറിയ ജോസ് ബട്ട്‌ലറെ അശ്വിന്‍ റണ്ണൗട്ടാക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :