Asia Cup, India vs Sri Lanka: ഇന്ന് തോറ്റാല്‍ ഏഷ്യാ കപ്പില്‍ നിന്ന് ഇന്ത്യ പുറത്ത് ! എതിരാളികള്‍ ശ്രീലങ്ക

നേരത്തെ സൂപ്പര്‍ ഫോറില്‍ ശ്രീലങ്ക അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചിട്ടുണ്ട്

രേണുക വേണു| Last Modified ചൊവ്വ, 6 സെപ്‌റ്റംബര്‍ 2022 (08:23 IST)

Asia Cup, India vs Sri Lanka: ഏഷ്യാ കപ്പില്‍ ഇന്ന് നിര്‍ണായക പോരാട്ടം. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും. രാത്രി 7.30 നാണ് മത്സരം. ഇന്ന് ജയിച്ചാല്‍ ശ്രീലങ്കയ്ക്ക് ഫൈനല്‍ പ്രതീക്ഷകള്‍ ഉറപ്പിക്കാം. എന്നാല്‍ ഇന്ത്യയുടെ സ്ഥിതി അതല്ല. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനോട് തോല്‍വി വഴങ്ങിയിരുന്നു. ഇന്ന് ശ്രീലങ്കയോട് കൂടി തോറ്റാല്‍ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ അസ്തമിക്കും.

നേരത്തെ സൂപ്പര്‍ ഫോറില്‍ ശ്രീലങ്ക അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചിട്ടുണ്ട്. ഇന്ത്യയെ തോല്‍പ്പിച്ച പാക്കിസ്ഥാനും മേല്‍ക്കൈ ഉണ്ട്. ശ്രീലങ്കയ്‌ക്കെതിരെ ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ ആഗ്രഹിക്കുന്നില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :