കോലിക്കെതിരെ അശ്വിൻ ബിസിസിഐയോട് പരാതിപ്പെട്ടിരുന്നതായി റിപ്പോർട്ട്

അഭിറാം മനോഹർ| Last Modified ചൊവ്വ, 28 സെപ്‌റ്റംബര്‍ 2021 (20:26 IST)
ഇന്ത്യൻ നായകൻ വിരാട് കോലിക്കെതിരെ മുതിർന്ന സ്പിന്നർ ആർ ബിസിസിഐയോട് പരാതിപ്പെട്ടിരുന്നതായി റിപ്പോർട്ട്. ന്യൂസ് ഏജൻസി ഐഎഎൻഎസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ടീമിൽ കോലി തനിക്ക് അരക്ഷിതാവസ്ഥയുണ്ടാക്കുന്നു എന്ന് അശ്വിൻ ബിസിസിഐ സെക്രട്ടറി ജയ് ഷായോട് പരാതിപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ അശ്വിന്റെ പ്രകടനത്തിൽ കോലി തൃപ്‌തനായിരുന്നില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതിനെ തുടർന്നാണ് അശ്വിനെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ പുറത്തിരുത്തിയതെന്നും റിപ്പോർട്ടുകൾ സൂചന നൽകുന്നു. ടി20 ലോകകപ്പ് ടീമിൽ നിന്നും അശ്വിനെ പുറത്താക്കണമെന്ന് കോലി ആവശ്യപ്പെട്ടെങ്കിലും രോഹിത് ശർമ അശ്വിനെ പിന്തുണയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട് പറയുന്ന‌ത്.

അതേസമയം ലോകകപ്പ് ടീം പ്രഖ്യാപിച്ചതിന് പിന്നാലെ ടി20 നായകസ്ഥാനം ഒഴിയുകയാണെന്ന് കോലി പ്രഖ്യാപിച്ചിരുന്നു. ജോലി ഭാരത്തെക്കുറിച്ച് ചിന്തിച്ചതിനാലാണ് ഇത്തരമൊരു തീരുമാനമെന്നാണ് ഇതേ പറ്റി കോലി വിശദീകരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :