അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യയെ അടപടലം കറക്കിവീഴ്ത്തിയ 'ഇന്ത്യക്കാരന്'; ആരാണ് അജാസ് പട്ടേല്‍? മുംബൈയില്‍ നിന്ന് ന്യൂസിലന്‍ഡിലേക്ക് ചേക്കേറിയത് എന്തിന്?
- മിന്നല്‍ അജാസ്; ഇന്ത്യയുടെ പത്ത് വിക്കറ്റും വീഴ്ത്തിയ 'ഇന്ത്യക്കാരന്', ലോക റെക്കോര്‍ഡില്‍ ലേക്കര്‍ക്കും കുംബ്ലെയ്ക്കും ഒപ്പം
- ഒന്നും കാണാന്‍ പറ്റുന്നില്ലെന്ന് അംപയര്‍; നിതിന്‍ മേനോനോട് കുപിതനായി അശ്വിന്‍ (വീഡിയോ)
- കാന്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ലീഡ്; അക്ഷര്‍ പട്ടേലിന് അഞ്ച് വിക്കറ്റ്, മൂന്ന് വിക്കറ്റുമായി അശ്വിന്‍
- റിക്കി പോണ്ടിങ്ങിനും റിഷഭ് പന്തിനും അശ്വിനില്‍ വലിയ പ്രതീക്ഷയില്ല, ഇങ്ങനെയാണെങ്കില്‍ അടുത്ത കളി പുറത്തിരിക്കും: ഗൗതം ഗംഭീര്‍
പത്ത് വിക്കറ്റ് നേടിയതല്ലേ, അക്കൗണ്ട് വേരിഫൈഡ് ആക്കി കൊടുക്ക്; അജാസ് പട്ടേലിന് വേണ്ടി ട്വിറ്ററിനോട് അഭ്യര്‍ത്ഥിച്ച് രവിചന്ദ്രന്‍ അശ്വിന്‍
മുംബൈ ടെസ്റ്റില്‍ ഇന്ത്യയോട് ദയനീയ തോല്‍വി വഴങ്ങിയെങ്കിലും അജാസ് പട്ടേലിന്റെ ബൗളിങ് മികവില്‍ ന്യൂസിലന്‍ഡ് അഭിമാനിക്കുന്നുണ്ട്. ന്യൂസിലന്‍ഡിന്റെ ഇടംകയ്യന്‍ സ്പിന്നറായ അജാസ് പട്ടേല്‍ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ പത്ത് വിക്കറ്റ് നേടി ചരിത്രം കുറിച്ചിരുന്നു. ഇന്ത്യന്‍ വംശജന്‍ കൂടിയാണ് അജാസ് പട്ടേല്‍.
ചരിത്ര നേട്ടം സ്വന്തമാക്കിയ ന്യൂസിലന്‍ഡ് താരത്തെ ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, നായകന്‍ വിരാട് കോലി അടക്കമുള്ളവര്‍ ഡ്രസിങ് റൂമിലെത്തി അഭിനന്ദിച്ചിരുന്നു. ഇപ്പോള്‍ ഇതാ പത്ത് വിക്കറ്റ് നേടിയ അജാസ് പട്ടേലിന്റെ ട്വിറ്റര്‍ അക്കൗണ്ട് വേരിഫൈഡ് ആക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിന്‍ രംഗത്തെത്തിയിരിക്കുകയാണ്.
ട്വിറ്ററിലൂടെയാണ് അശ്വിന്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. 'ഒരു ഇന്നിങ്‌സില്‍ പത്ത് വിക്കറ്റും സ്വന്തമാക്കിയ താരം വേരിഫൈഡ് അക്കൗണ്ട് അര്‍ഹിക്കുന്നുണ്ട്' എന്നാണ് അശ്വിന്റെ രസകരമായ ട്വീറ്റ്.