എട്ട് ക്യാപ്റ്റന്മരുടെ കീഴില്‍ കളിച്ച നെഹ്‌റ പറയുന്നു, ആരാണ് ഇന്ത്യയുടെ കരുത്തനായ സൂപ്പര്‍ നായകനെന്ന്

എട്ട് ക്യാപ്റ്റന്മരുടെ കീഴില്‍ കളിച്ച നെഹ്‌റ പറയുന്നു, ആരാണ് ഇന്ത്യയുടെ കരുത്തനായ സൂപ്പര്‍ നായകനെന്ന്

 Ashish nehra , team india , virat kohli , nehra , cricket , നെഹ്‌റ , സൌരവ് ഗാംഗുലി , വിരാട് കോഹ്‌ലി , മഹേന്ദ്ര സിംഗ് ധോണി
ന്യൂഡല്‍ഹി| jibin| Last Modified ശനി, 4 നവം‌ബര്‍ 2017 (16:02 IST)
ക്രിക്കറ്റില്‍ നിന്നും വിരമിച്ച ആശിഷ് നെഹ്‌റയെ വിടാതെ പിന്തുടരുന്ന ചോദ്യമാണ് ഏറ്റവും മികച്ച ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ആരെന്ന്. രാജ്യന്തര ക്രിക്കറ്റില്‍ എട്ടോളം നായകന്മാര്‍ക്ക് കീഴില്‍ കളിച്ച നെഹ്‌റയൊട് എല്ലാ മാധ്യമ പ്രവര്‍ത്താകര്‍ക്കും ചോദിക്കാനുള്ള ഏക ചോദ്യമാണിത്.

ആരാണ് മികച്ച നായകന്‍ എന്ന ചോദ്യം എല്ലാ കോണുകളില്‍ നിന്നും ഉയര്‍ന്ന സാഹചര്യത്തില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് നെഹ്‌റ.

“ കഴിഞ്ഞ രണ്ടോ മൂന്നോ ആഴ്‌ചകളായി എന്നെ വലയ്‌ക്കുന്ന ചോദ്യമാണ് ആരാണ് മികച്ച ക്യാപ്‌റ്റന്‍ എന്ന്. ദാദ (സൌരവ് ഗാംഗുലി) നായകന്‍ ആ‍യിരുന്നപ്പോള്‍ ഇന്ത്യന്‍ ടീമില്‍ എത്തി വിരാട് കോഹ്‌ലിക്ക് കീഴില്‍ വരെ കളിച്ച എനിക്ക് ആരെയും താരതമ്യപ്പെടുത്താന്‍ സാധിക്കില്ല. എല്ലാവരുടെയും കൂടെ ആസ്വദിച്ചാണ് കളിച്ചത്. കോഹ്‌ലിക്ക് ഇനിയും കരിയര്‍ ബാക്കിയാണ്. പലര്‍ക്കും പലതരത്തിലുള്ള മികവുകള്‍ ഉണ്ടായിരുന്നു” - എന്നും നെഹ്‌റ പറഞ്ഞു.

“ ഞാനും യുവിയും വീരുവും, സഹീറും, ഭാജിയും ദാദയുടെ കീഴിലാണ് ആദ്യമായി കളിച്ചത്. അന്നത്തെ യുവതാരങ്ങളെ പ്രചോദിപ്പിക്കാന്‍ ദാദയ്‌ക്ക് അസാധ്യമായ മിടുക്കുണ്ടായിരുന്നു. ഞങ്ങളുടെ അത്താണിയായിരുന്നു അദ്ദേഹം. വീരു അധികം നാള്‍ നായകസ്ഥാനത്ത് തുടര്‍ന്നില്ലെങ്കിലും ഒരു പോസിറ്റീവ് എനര്‍ജി നല്‍കുന്ന ക്യാപ്‌റ്റനായിരുന്നു അവന്‍ ” -എന്നും നെഹ്‌റ കൂട്ടിച്ചേര്‍ത്തു.

തന്റെ ജോലിയും ഉത്തരവാദിത്വവും മനോഹരമായി ചെയ്‌തു ഫലിപ്പിക്കുന്ന ക്യാപ്‌റ്റനായിരുന്നു മഹേന്ദ്ര സിംഗ് ധോണി. കൈയിലുള്ള എല്ലാ വിഭവങ്ങളും പുറത്തെടുത്ത് കളി കൈപ്പിടിയിലാക്കാന്‍ അദ്ദേഹം ഉപയോഗിക്കും. അക്കാര്യത്തില്‍ നല്ല മിടുക്കുള്ള ക്യാപ്‌റ്റനായിരുന്നു ധോണിയെന്നും നെഹ്‌റ വ്യക്തമാക്കി.

ന്യൂസിലന്‍‌ഡിനെതിരായ ഒന്നാം ട്വന്റി-20ക്ക് ശേഷമാണ് നെഹ്‌റ രാജ്യന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :