രേണുക വേണു|
Last Modified വെള്ളി, 21 നവംബര്‍ 2025 (09:17 IST)
Australia vs England, 1st Test: ടെസ്റ്റ് ക്രിക്കറ്റിലെ എല്‍-ക്ലാസിക്കോയ്ക്കു ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ തുടക്കം. ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ടോസ് ലഭിച്ച ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു. സ്‌കോര്‍ ബോര്‍ഡില്‍ 39 റണ്‍സ് ആകുമ്പോഴേക്കും ഇംഗ്ലണ്ടിന്റെ മൂന്ന് വിക്കറ്റുകള്‍ വീണു !
ഓപ്പണര്‍മാരായ സാക് ക്രൗലി (ആറ് പന്തില്‍ പൂജ്യം), ബെന്‍ ഡക്കറ്റ് (20 പന്തില്‍ 21), ജോ റൂട്ട് (ഏഴ് പന്തില്‍ പൂജ്യം) എന്നിവരാണ് പുറത്തായത്. മൂന്ന് വിക്കറ്റുകളും മിച്ചല്‍ സ്റ്റാര്‍ക്കിനാണ്. ഒലി പോപ്പും ഹാരി ബ്രൂക്കുമാണ് ഇപ്പോള്‍ ക്രീസില്‍.
അഞ്ച് മത്സരങ്ങളാണ് ആഷസ് പരമ്പരയിലുള്ളത്. ഡിസംബര്‍ നാല് മുതല്‍ ഗാബയിലാണ് രണ്ടാം ടെസ്റ്റ്.