അഭിറാം മനോഹർ|
Last Modified ഞായര്‍, 8 ജനുവരി 2023 (16:24 IST)
ശ്രീലങ്കക്കെതിരായ മൂന്നാം ടി20യിൽ തകർപ്പൻ സെഞ്ചുറി നേടി ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ച സൂര്യകുമാർ യാദവിനെ ട്രോളി പരിശീലകൻ രാഹുൽ ദ്രാവിഡ്. മത്സരശേഷം സൂര്യകുമാറുമായുള്ള ഇൻ്റർവ്യൂവിനിടെയാണ് ദ്രാവിഡ് തമാശ പങ്കുവെച്ചത്.
നിങ്ങൾ കുട്ടിയായിരുന്നപ്പോൾ ഞാൻ ബാറ്റ് ചെയ്യുന്നത് കണ്ടിട്ടുണ്ടാകില്ല. അല്ലേ എന്നായിരുന്നു ദ്രാവിഡിൻ്റെ ചോദ്യം. നിങ്ങൾ കുട്ടിക്കാലത്ത് എൻ്റെ ബാറ്റിംഗ് കണ്ടിട്ടില്ലെന്ന് എനിക്കുറപ്പുണ്ട് ദ്രാവിഡ് പറയുന്നു. ഞാൻ കണ്ടിട്ടുണ്ട് എന്നാണ് ചിരിച്ചുകൊണ്ട് സൂര്യയുടെ മറുപടി. അസാധാരണമായ പ്രകടനമാണ് സൂര്യ നടത്തിയതെന്നും ഓരോ തവണയും മികച്ച ടി20 പ്രകടനങ്ങൾ നടത്തുംപ്പോൽ ഇതിലും മികച്ചത് ഇനിയുണ്ടാകില്ല എന്ന് കരുതും. എന്നാൽ അതിലും മികച്ചത് നിങ്ങൾ ഞങ്ങൾക്ക് കാണിച്ചുതരുന്നു. സൂര്യയുടെ പ്രകടനത്തെ പുകഴ്ത്തി കൊണ്ട് ദ്രാവിഡ് പറഞ്ഞു.
ശ്രീലങ്കക്കെതിരായ മത്സരത്തിൽ വെറും 51 പന്തിലാണ് സൂര്യ 112 റൺസെടുത്തത്.