‘സച്ചിന് വിവരമില്ല, എടുത്ത് ചവറ്റു കുട്ടയിലിടണം’ - പാകിസ്ഥാനെ തോൽപ്പിക്കണമെന്ന് പറഞ്ഞ സച്ചിനെ രാജ്യദ്രോഹിയാക്കി അർണബ്

Last Modified ശനി, 23 ഫെബ്രുവരി 2019 (11:21 IST)
പുൽ‌വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയൊട്ടാകെ രോക്ഷം കത്തിപടരുകയാണ്. ഈ സാഹചര്യത്തിൽ ലോകകപ്പ് മത്സരത്തിൽ പാകിസ്ഥാനുമായുള്ള കളി ഒഴിവാക്കണമെന്ന് പലരും ആവശ്യപ്പെടുകയുണ്ടായി. എന്നാൽ, കളിച്ച് തോൽപ്പിക്കുകയാണ് വേണ്ടതെന്നായിരുന്നു ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻണ്ടുൽക്കർ പറഞ്ഞത്.

പാകിസ്ഥാനെതിരായ മത്സരത്തിൽ നിന്നും പിന്മാറേണ്ടതില്ലെന്ന സച്ചിനെ രാജ്യദ്രോഹിയാക്കി അർണബ് ഗോസാമി. റിപബ്ലിക് ചാനൽ ചർച്ചയിലാണ് അർണബ് സച്ചിനെതിരെ ആരോപണം ഉന്നയിച്ചത്. സച്ചിൻ നൂറ് ശതമാനവും തെറ്റാണെന്നും വിവരമുണ്ടെങ്കിൽ അയാൾ പറയേണ്ടിയിരുന്നത് പാകിസ്ഥാനൊപ്പം ഇന്ത്യ കളിക്കരുത് എന്നായിരുന്നുവെന്നും അർണബ് ആരോപിച്ചു.

സച്ചിൻ മാത്രമല്ല സുനിൽ ഗാവാസ്കറും ഇത് തന്നെയാണ് പറയേണ്ടിയിരുന്നത്. എന്നാൽ, അദ്ദേഹവും ഇത് തന്നെയാണ് പറഞ്ഞത്. രണ്ട് പേരും പറഞ്ഞത് പാകിസ്ഥാന് വെറുതേ രണ്ട് പോയിന്റ് ലഭിക്കും എന്നാണ്. രണ്ട് പോയിന്റല്ല, പ്രതികാരമാണ് വലുത്. സച്ചിൻ ആ രണ്ട് പോയിന്റ് എടുത്ത് ചവറ്റുകുട്ടയിൽ ഇടണമെന്നും അർണബ് പറയുന്നു.

തനിക്ക് ഒരു ദൈവത്തിലും വിശ്വാസമില്ലെന്നും അർണബ് കൂട്ടിച്ചേർത്തു. ക്രിക്കറ്റ് ദൈവമെന്നാണ് ഇന്ത്യൻ ജനത സച്ചിനെ വിശേഷിപ്പിക്കുന്നത്. ഇതിനെ കളിയാക്കിയാണ് അർണബ് തനിക്ക് ഒരു ദൈവത്തിലും വിശ്വാസമില്ലെന്നും തുറന്നടിച്ചത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :