Amit Mishra: അമിത് മിശ്ര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു

ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റുകളിലും അമിത് മിശ്ര കളിച്ചിട്ടുണ്ട്

Amit Mishra retired, Amit Mishra India, Amit Mishra career, അമിത് മിശ്ര, അമിത് മിശ്ര വിരമിച്ചു
രേണുക വേണു| Last Modified വ്യാഴം, 4 സെപ്‌റ്റംബര്‍ 2025 (12:39 IST)
Amit Mishra
Amit Mishra: ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി ഇന്ത്യയുടെ മുതിര്‍ന്ന ലെഗ് സ്പിന്നര്‍ അമിത് മിശ്ര. 25 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറിനാണ് മിശ്ര ഔദ്യോഗികമായി ഫുള്‍സ്റ്റോപ്പ് ഇട്ടിരിക്കുന്നത്.

ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റുകളിലും കളിച്ചിട്ടുണ്ട്. 22 ടെസ്റ്റുകളില്‍ നിന്ന് 76 വിക്കറ്റുകളും 36 ഏകദിനങ്ങളില്‍ നിന്ന് 64 വിക്കറ്റുകളും താരത്തിനുണ്ട്. 10 ട്വന്റി 20 മത്സരങ്ങള്‍ ഇന്ത്യക്കായി കളിച്ച അമിത് മിശ്ര 16 വിക്കറ്റുകളും സ്വന്തമാക്കി. ബിസിസിഐയ്ക്കും ഹരിയാന ക്രിക്കറ്റ് അസോസിയേഷനും നന്ദി പറഞ്ഞുകൊണ്ടാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം.

ബംഗ്ലാദേശിനെതിരെ 2003 ല്‍ നടന്ന ഏകദിന പരമ്പരയിലാണ് അമിത് മിശ്രയുടെ രാജ്യാന്തര അരങ്ങേറ്റം. ടെസ്റ്റ് അരങ്ങേറ്റത്തിനായി 2008 വരെ കാത്തിരിക്കേണ്ടിവന്നു. മൊഹാലിയില്‍ നടന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് അരങ്ങേറ്റ മത്സരത്തില്‍ അഞ്ച് വിക്കറ്റ് പ്രകടനവുമായി വാര്‍ത്തകളില്‍ നിറഞ്ഞു. 2013 ല്‍ സിംബാബ്വെയ്‌ക്കെതിരെ നടന്ന അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ 18 വിക്കറ്റുകള്‍ വീഴ്ത്തി. 2017 ലാണ് മിശ്ര അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. പിന്നീട് ഹരിയാനയ്ക്കായി ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ന്നു. 2024 വരെ ഐപിഎല്ലും കളിച്ചു.

162 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 174 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഐപിഎല്‍ വിക്കറ്റ് വേട്ടയില്‍ ഏഴാമന്‍. മൂന്ന് വ്യത്യസ്ത ടീമുകളില്‍ കളിച്ച് ഐപിഎല്ലില്‍ മൂന്ന് തവണ ഹാട്രിക് വിക്കറ്റ് നേട്ടം കൈവരിച്ച ഏകതാരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :