ട്രോളുകള്‍ എപ്പോഴും തമാശയല്ല, കുടുംബജീവിതത്തെ മോശമായി ബാധിച്ചു: ഒടുവില്‍ മനസ് തുറന്ന് ധനശ്രീ

Dhanasree
അഭിറാം മനോഹർ| Last Modified ഞായര്‍, 17 മാര്‍ച്ച് 2024 (13:12 IST)
Dhanasree
ഇന്ത്യന്‍ സ്പിന്നര്‍ യൂസ്വേന്ദ്ര ചഹലിന്റെ ഭാര്യയായ ധനശ്രീ സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ വ്യക്തിയാണ്. ഒരു ഡാന്‍സ് കൊറിയോഗ്രഫര്‍ കൂടിയായ ധനശ്രീ റിയാലിറ്റി ഷോകളിലടക്കം സജീവസാന്നിധ്യമാണ്. ചഹലിനൊപ്പം ഐപിഎല്‍ മത്സരസമയങ്ങളില്‍ എപ്പോഴും ഉണ്ടാകാറുണ്ടെങ്കിലും പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ധനശ്രീ പരിഹസിക്കപ്പെടാറുണ്ട്. ഏറെക്കാലം ശ്രേയസ് അയ്യര്‍ക്കൊപ്പം ചെയ്ത ഡാന്‍സ് വീഡിയോകള്‍ക്കും ഒപ്പമെടുത്ത ചിത്രങ്ങളുടെയും പേരിലാണ് ധനശ്രീ ട്രോള്‍ ചെയ്യപ്പെട്ടത്. അടുത്തിടെ ഡാന്‍സ് കൊറിയോഗ്രാഫറായ പ്രതീക് ഉത്തേക്കറുമൊപ്പം എടുത്ത ചിത്രം ധനശ്രീ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ തുടര്‍ച്ചയായ മോശം കമന്റുകള്‍ വന്നതോടെ ധനശ്രീ ചിത്രം ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ ട്രോളുകളില്‍ നിറയുന്നതിനെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് ധനശ്രീ.

സമൂഹമാധ്യമങ്ങളിലെ ട്രോളുകളൊന്നും ഒരു വ്യക്തി എന്ന നിലയില്‍ തന്നെ ബാധിക്കാറില്ലായിരുന്നുവെന്നും എന്നാല്‍ കുടുംബത്തിനെയും ഒപ്പം തന്റെ പ്രിയപ്പെട്ടവരെയും ഈ ട്രോളുകള്‍ ബാധിക്കുന്നതായും ധനശ്രീ തുറന്നു പറയുന്നു. സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അത് മറ്റൊരു വ്യക്തിയെ എങ്ങനെ ബാധിക്കുന്നു എന്ന കാര്യം ആളുകള്‍ മറക്കുന്നു. സമൂഹമാധ്യമങ്ങളില്‍ നിന്നും മാറിനില്‍ക്കുന്നത് മനസമാധാനം തരുന്നു എന്നത് സത്യമാണ്. ഇത്തരം നെഗറ്റിവിറ്റികളില്‍ നിന്നും മാറിനില്‍ക്കുന്നത് സത്യത്തില്‍ മനസമാധാനം തരുന്നുണ്ട്.

വളരെ മോശമായാണ് ആളുകള്‍ ഈ മാധ്യമം ഉപയോഗിക്കുന്നത്. വെറുപ്പ് പടര്‍ത്താനും വിദ്വേഷം സൃഷ്ടിക്കാനുമെല്ലാം. സോഷ്യല്‍ മീഡിയ എന്റെ പ്രഫഷന്റെയും വലിയൊരു ഭാഗമാണ്. അതിനാല്‍ തന്നെ ഇതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ എനിക്കാവില്ല. ഇന്‍സ്റ്റഗ്രാമില്‍ തിരിച്ചെത്താന്‍ എന്റെ ക്രിയേറ്റീവ് വശം ഇവിടെയുണ്ട്. നിങ്ങളോട് കുറച്ച് കൂടി സെന്‍സിറ്റീവായിരിക്കാനാണ് അഭ്യര്‍ഥിക്കുന്നത്. ഇവിടെ നിങ്ങളുടെ അമ്മയേയും സഹോദരിയേയും ഭാര്യയേയും പോലെ ഞാനുമൊരു സ്ത്രീയാണെന്ന് മറക്കരുത്. ഇതൊന്നും തന്നെ ശരിയായ കാര്യമല്ല. ഞാനൊരു പോരാളിയാണെന്ന കാര്യം നിങ്ങള്‍ മറക്കരുത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ പോസ്റ്റില്‍ ധനശ്രീ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :