റെക്കോര്‍ഡുകളുടെ ‘തമ്പുരാന്‍’ മടങ്ങിവരുന്നു; ആ‍രാധകര്‍ ആവേശത്തില്‍

റെക്കോര്‍ഡുകളുടെ ‘തമ്പുരാന്‍’ മടങ്ങിവരുന്നു; ആ‍രാധകര്‍ ആവേശത്തില്‍

 ab de villiers , t20 , ABD , cricket , south africa , എബി ഡിവില്ലിയേഴ്‌സ് , ഡിവില്ലിയേഴ്‌സ് , ക്രിക്കറ്റ്
ചെന്നൈ| jibin| Last Modified തിങ്കള്‍, 13 ഓഗസ്റ്റ് 2018 (18:25 IST)
ആരാധകരുടെ പ്രിയതാരവും ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ കണ്ണിലുണ്ണിയുമായ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ് ക്രിക്കറ്റിലേക്ക് മടങ്ങി വരുന്നു.

ഡിസംബറില്‍ ആരംഭിക്കുന്ന യുഎഇ ട്വന്റി-20 ലീഗില്‍ ഡിവില്ലിയേഴ്‌സ് ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

അധികൃതര്‍ ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും യുഎഇ ട്വന്റി-20 എക്‌സ് ട്വിറ്ററിലൂടെയാണ് സൂപ്പര്‍ താരം കളിക്കുമെന്ന സൂചന നല്‍കിയത്.

ആരാധകരുടെ പ്രിയതാരം ഉടന്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമെന്നായിരുന്നു അധികൃതര്‍ വ്യക്തമാക്കിയത്. നിങ്ങളുടെ ഇഷ്‌ടതാരം ഏകദിനത്തിലെ ഏറ്റവും വേഗമേറിയ 50, 100, 150 റെക്കോര്‍ഡുകളുടെ ഉടമയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അടുത്ത വര്‍ഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കെ കഴിഞ്ഞ മേയിലാണ് മുപ്പത്തിനാലുകാരനായ ഡിവില്ലിയേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആ‍രാധകരെ സ്വന്തമാക്കിയ വിദേശതാരമാണ് എ ബി എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഡിവില്ലിയേഴ്‌സ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :