India vs Newzealand: നീ വാഷിങ്ങ്ടണല്ലടാ.. വാഷിംഗ് മെഷീൻ, ന്യൂസിലൻഡിനെ കഴുകികളഞ്ഞു, 7 വിക്കറ്റുകളുമായി നിറഞ്ഞാടി സുന്ദർ, ന്യുസിലൻഡ് ആദ്യ ഇന്നിങ്ങ്സിൽ 259ന് പുറത്ത്

Washington sundar
അഭിറാം മനോഹർ| Last Modified വ്യാഴം, 24 ഒക്‌ടോബര്‍ 2024 (15:49 IST)
Washington sundar
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കിവികളെ ആദ്യ ഇന്നിങ്ങ്‌സില്‍ 259 റണ്‍സിലൊതുക്കി ഇന്ത്യ. ആദ്യ 3 വിക്കറ്റുകള്‍ രവിചന്ദ്ര അശ്വിന്‍ സ്വന്തമാക്കിയപ്പോള്‍ പിന്നീട് വിശ്വരൂപം പ്രാപിച്ച വാഷിങ്ങ്ടണ്‍ സുന്ദറാണ് ന്യൂസിലന്‍ഡിന്റെ ശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കിയത്. 197 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയില്‍ നിന്നാണ് ന്യൂസിലന്‍ഡിന്റെ തകര്‍ച്ച. 23.1 ഓവറില്‍ 59 റണ്‍സ് വഴങ്ങി 7 വിക്കറ്റുകളാണ് സുന്ദര്‍ സ്വന്തമാക്കിയത്.


ടോസ് നേടി ബാറ്റിംഗ് തിരെഞ്ഞെടുത്ത ന്യൂസിലന്‍ഡിന് വേണ്ടി ഓപ്പണറായ ഡെവോണ്‍ കോണ്‍വെയും കഴിഞ്ഞ മത്സരത്തിന്റെ താരമായ രചിന്‍ രവീന്ദ്രയും തിളങ്ങിയപ്പോള്‍ ഭേദപ്പെട്ട തുടക്കമാണ് കിവികള്‍ക്ക് ലഭിച്ചത്. ഡെവോണ്‍ കോണ്‍വെ 76 റണ്‍സിനും രചിന്‍ രവീന്ദ്ര 65 റണ്‍സിനും പുറത്തായി. വാഷിങ്ങ്ടണ്‍ സുന്ദറിനായിരുന്നു രചിന്‍ രവീന്ദ്രയുടെ നിര്‍ണായകമായ വിക്കറ്റ്. 65 റണ്‍സുമായി രചിന്‍ രവീന്ദ്രയും പുറത്തായതോടെ പിന്നാലെയെത്തിയ ബാറ്റര്‍മാരെയൊന്നും തന്നെ നിലയുറപ്പിക്കാന്‍ വാഷിങ്ങ്ടന്‍ സുന്ദര്‍ സമ്മതിച്ചില്ല.


ആദ്യ 3 വിക്കറ്റുകള്‍ നേടിയ അശ്വിനെ കാഴ്ചക്കാരനാക്കി നിര്‍ത്തിയാണ് ശേഷിക്കുന്ന വിക്കറ്റുകളെല്ലാം സുന്ദര്‍ സ്വന്തമാക്കിയത്. മുന്‍നിര തകര്‍ന്നതിന് ശേഷം 33 റണ്‍സെടുത്ത മിച്ചല്‍ സാന്‍്‌നര്‍ മാത്രമാണ് ന്യൂസിലന്‍ഡ് നിരയില്‍ അല്പമെങ്കിലും പ്രതിരോധം കാഴ്ചവെച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :