ഏകദിനപരമ്പര കിട്ടിയത് ‘നട്ടു’വിന്‍റെ ബൌളിംഗ് കരുത്തില്‍

ഗേളി ഇമ്മാനുവല്‍| Last Modified തിങ്കള്‍, 29 മാര്‍ച്ച് 2021 (08:34 IST)
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര നേടാനായതില്‍ ടീം ഏറ്റവും കടപ്പെട്ടിരിക്കുന്നത് ടി നടരാജന്‍ എന്ന നട്ടുവിനോടായിരിക്കും. കാരണം, നടരാജന്‍ എറിഞ്ഞ അവസാന ഓവറാണ് കളിയില്‍ നിര്‍ണായകമായത്.

അവസാന ഓവറില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 14 റണ്‍സ് മാത്രമായിരുന്നു. എന്നാല്‍ നടരാജന്‍ അഞ്ചുറണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. അവസാന രണ്ടുപന്തുകളില്‍ സിക്‍സറുകള്‍ പായിച്ച് സാം കറന്‍ ഇംഗ്ലണ്ടിന് വിജയം നേടിക്കൊടുക്കുമോ എന്ന് ഇന്ത്യന്‍ ആരാധകര്‍ സംശയിച്ചിരുന്നു.

എന്നാല്‍ അഞ്ചാം പന്തില്‍ ഒരു ബൌണ്ടറി മാത്രമാണ് സാം കറന് നേടാനായത് എന്നുവന്നതോടെ ഇന്ത്യന്‍ ക്യാമ്പ് ആശ്വാസത്തിലായി. അവസാന ഓവര്‍ നടരാജന് ഏല്‍പ്പിച്ചുകൊടുക്കാന്‍ ക്യാപ്‌ടന്‍ വിരാട് കോഹ്‌ലി പ്രകടിപ്പിച്ച ആര്‍ജ്ജവത്തെയും ആരാധകര്‍ സല്യൂട്ട് ചെയ്യുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :