മെല്‍ബണ്‍|
jibin|
Last Modified ഞായര്‍, 29 മാര്‍ച്ച് 2015 (09:36 IST)
ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ന്യൂസിലന്‍ഡിന് ആദ്യ ഓവറില്‍ തിരിച്ചടി. വെടിക്കെട്ട് ബാറ്റ്‌സ്‌മാന്‍ ബ്രണ്ടം മക്കല്ലം പൂജ്യത്തിന് പുറത്താകുകയായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുബോള്‍ 8 ഓവറില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 23 റണ്‍സെടുത്തു. മാര്‍ട്ടിന്‍ ഗുപ്‌റ്റിലും (14*) കെയ്‌ന്‍ വില്ല്യംസണുമാണ് (4*) ക്രീസില്‍.
ടോസ് നേടിയ ന്യൂസിലന്‍ഡ് നായകന്‍ ബ്രണ്ടന്‍ മക്കല്ലം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ നായകന്റെ തീരുമാനം നായകന്‍ തന്നെ തെറ്റിക്കുകയായിരുന്നു. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ മക്കല്ലത്തിന്റെ കുറ്റി തെറിക്കുകയായിരുന്നു. മിച്ചല്‍ സ്‌റ്റാര്‍ക്കിനായിരുന്നു വിക്കറ്റ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.