‘തന്നെ ടീം ഇന്ത്യയുടെ കോച്ചായി നിയമിക്കൂ... കോഹ്ലിയെ ഒരു പാഠം പഠിപ്പിക്കാം’; ബിസിസിഐക്ക് യുവ മെക്കാനിക്കല്‍ എഞ്ചിനീയറുടെ അപേക്ഷ !

Virat Kohli, Anil Kumble, അനില്‍ കുംബ്ലെ, വിരാട് കൊഹ്ലി
സജിത്ത്| Last Modified ബുധന്‍, 28 ജൂണ്‍ 2017 (15:20 IST)
തന്നെ ഇന്ത്യന്‍ ടീമിന്റെ കോച്ചാക്കണമെന്ന ആവശ്യവുമായി ഒരു യുവ മെക്കാനിക്കല്‍ എഞ്ചിനീയര്‍. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഉപേന്ദ്രനാഥ് ബ്രഹ്മചാരി എന്ന മെക്കാനിക്കല്‍ എഞ്ചിനീയര്‍ ബിസിസിഐക്ക് അപേക്ഷ നല്‍കിയിരിക്കുകയാണ്. ബിസിസി ഐയുടെ വെബ്‌സൈറ്റില്‍ നിന്ന് ഇമെയില്‍ വിലാസം എടുത്താണ് കോച്ചാകാനുള്ള അപേക്ഷ ഇയാള്‍ നല്‍കിയിരിക്കുന്നത്.

പിടിവാശിക്കാരനായ വിരാട് കോഹ്ലിയെ നേര്‍വഴിക്ക് കൊണ്ടു വരാന്‍ തനിക്ക് സാധിക്കുമെന്ന് പൂര്‍ണബോധ്യമുണ്ട്. അതുകൊണ്ടുതന്നെ ടീം ഇന്ത്യയുടെ കോച്ചാവാന്‍ തനിക്ക് അവസരം നല്‍കണമെന്നും ഒരു ക്യാപ്റ്റന്‍ എന്ന നിലക്ക് മികച്ച പ്രകടനമല്ല കോഹ്ലിയുടേതെന്നും തനിക്ക് കോഹ്ലിയെ മികച്ച ഒരു ക്യാപ്റ്റനാക്കി മാറ്റാനുള്ള കഴിവുണ്ടെന്നും ഉപേന്ദ്രനാഥ് അപേക്ഷയില്‍ പറയുന്നു.

ഇപ്പോള്‍ ഒരു നിര്‍മ്മാണ കമ്പനിയിലാണ് ഉപേന്ദ്രനാഥ് ജോലി ചെയ്യുന്നത്. ലക്ഷക്കണക്കിനുള്ള ക്രിക്കറ്റ് പ്രേമികള്‍ കരുതുന്നത് പോലെ ഉപേന്ദ്രനാഥും കരുതുന്നത് കുംബ്ലെയെ കോഹ്ലിയാണ് പുകച്ചു പുറത്താക്കിയതെന്നാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :