സമനിലയ്ക്കായി ദക്ഷിണാഫ്രിക്ക പൊരുതുന്നു

South Africa, India, Cricket, Rahane, Kohli,  ദക്ഷിണാഫ്രിക്ക, ഇന്ത്യ, ക്രിക്കറ്റ്, കോഹ്‌ലി, രഹാനെ
ഫിറോസ് ഷാ കോഡ്‌ല(ന്യൂഡല്‍ഹി)| Last Modified തിങ്കള്‍, 7 ഡിസം‌ബര്‍ 2015 (10:57 IST)
സമനിലയ്ക്കായി പൊരുതുകയാണ്. ഇന്ത്യയ്ക്കെതിരായ വിജയത്തിന് അവര്‍ക്ക് വേണ്ടത് 481 റണ്‍സാണ്. എന്നാല്‍ അതൊരിക്കലും സംഭവിക്കില്ലെന്ന് അവര്‍ക്കുതന്നെയറിയാം. അതുകൊണ്ടുതന്നെ, വിക്കറ്റുപോകാതെ പിടിച്ചുനിന്ന് സമനില പിടിച്ചെടുക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ ലക്‍ഷ്യം. പക്ഷേ, ഇതിനകം തന്നെ അവര്‍ മൂന്നുവിക്കറ്റുകള്‍ നഷ്ടമാക്കിക്കഴിഞ്ഞു.

നാലുറണ്‍സുമായി എല്‍‌ഗാറും 34 റണ്‍സുമായി ബാവുമയും 25 റണ്‍സുമായി ക്യാപ്ടന്‍ അം‌ലയുമാണ് പുറത്തായത്. അശ്വിന്‍ രണ്ടുവിക്കറ്റ് വീഴ്ത്തി. അം‌ലയുടെ വിക്കറ്റ് രവീന്ദ്ര ജഡേജയ്ക്കാണ്. എ ബി ഡിവില്ലിയേഴ്സും ഡുപ്ലെസിസുമാണ് ക്രീസില്‍. ഡിവില്ലിയേഴ്സ് 17 റണ്‍സെടുത്തിട്ടുണ്ട്.

അഞ്ചാം ദിനമായ ഇന്ന് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ദക്ഷിണാഫ്രിക്കയുടെ ശേഷിക്കുന്ന വിക്കറ്റുകള്‍ കൂടി എറിഞ്ഞിടുമെന്നാണ് പ്രതീക്ഷ. രണ്ടാം ഇന്നിംഗ്സില്‍ ആറുവിക്കറ്റുകള്‍ ശേഷിക്കെ 267 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. സെഞ്ച്വറി നേടി അജിന്‍‌ക്യ രഹാനെ പുറത്താകാതെ നിന്നു. ക്യാപ്ടന്‍ വിരാട് കോഹ്‌ലിയുടെ 88 റണ്‍സും ഇന്ത്യന്‍ ഇന്നിംഗ്സിന് അടിത്തറപാകി.

ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 334 റണ്‍സ് എടുത്തപ്പോള്‍ ദക്ഷിണാഫ്രിക്ക വെറും 121 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. ആദ്യ ഇന്നിംഗ്സിലും രഹാനെ സെഞ്ച്വറി (127) നേടിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :