രാമന്‍ ഇനി ബാറ്റിംഗ് കോച്ച്

Raman, Cricket, Coach, India, രാമന്‍, ക്രിക്കറ്റ്, കോച്ച്, അക്കാദമി
ബാംഗ്ലൂര്‍| Last Modified വ്യാഴം, 24 ഡിസം‌ബര്‍ 2015 (12:17 IST)
ഇന്ത്യയുടെ മുന്‍ ഓള്‍ റൌണ്ടര്‍ ഡബ്‌ളിയു വി രാമനെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ബാറ്റിംഗ് കോച്ചായി നിയമിച്ചു. ടി എ ശേഖറിനെ പേസ് ബൌളിംഗ് കോച്ചായും നരേന്ദ്ര ഹിര്‍വാനിയെ സ്പിന്‍ ബൌളിംഗ് കോച്ചായും എന്‍ സി എ ഗവേര്‍ഡിംഗ് ബോഡ് നിയമിച്ചിട്ടുണ്ട്.

ഇവര്‍ മൂവരും പൂര്‍ണസമയ കോച്ചുകളായിരിക്കും. എന്‍ സി എയുടെ ആസ്ഥാനമായ ബാംഗ്ലൂരിലാണ് ഇവര്‍ പ്രവര്‍ത്തിക്കേണ്ടത്. വിവിധ വിഭാഗങ്ങളിലായി ജനുവരിയോടെ 30 കോച്ചുകളെ നിയമിക്കാനാണ് തീരുമാനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :