രാജസ്ഥാന്‍ റോയല്‍സ് വീണ്ടും ഒന്നാമത്

മുംബൈ| JOYS JOY| Last Modified തിങ്കള്‍, 4 മെയ് 2015 (09:36 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സ് വീണ്ടും ഒന്നാമത്. 11 മത്സരങ്ങളില്‍ നിന്നായി 16 പോയിന്റോടെയാണ് രാജസ്ഥാന്‍ റോയല്‍സ് ഒന്നാമതെത്തിയത്. ഒമ്പതു കളികളില്‍ നിന്ന് ചെന്നൈയ്ക്ക് 12 പോയിന്റുണ്ട്.

ഞായറാഴ്ച നടന്ന മത്സരത്തില്‍ ഡല്‍ഹിയെ തോല്പിച്ചതോടെയാണ് ചെന്നൈയെ മറികടന്ന് രാജസ്ഥാന്‍ ഒന്നാമതെത്തിയത്. മത്സരത്തില്‍ ഡല്‍ഹിയെ 14 റണ്‍സിനായിരുന്നു രാജസ്ഥാന്‍ തോല്‍പിച്ചത്. ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തു.

മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹിക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 175 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഓപ്പണര്‍ അജിങ്ക്യ രഹാനെയുടെയും (34 പന്തില്‍ 91*) കരുണ്‍ നായരുടെയും (38 പന്തില്‍ 61) ഇന്നിങ്‌സുകളാണ് രാജസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

രാജസ്ഥാനായി ധവാല്‍ കുല്‍ക്കര്‍ണി, സ്റ്റുവര്‍ട്ട് ബിന്നി, ജെയിംസ് ഫോക്ക്‌നര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. വാട്‌സണ് ഒരു വിക്കറ്റുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :