ഹര്‍ഷല്‍ ഗിബ്സിന്‍റെ താണ്ഡവം

സെന്റ്‌ കിറ്റ്‌സ്‌: | WEBDUNIA|
ഹര്‍ഷല്‍ ഗിബ്‌സ്‌ താണ്ഡവമാടിയ ദക്ഷിണാഫ്രിക്കയ്ക്ക്‌ കൂറ്റന്‍ സ്കോര്‍. മഴ തടസ്സപ്പെടുത്തി 40 ഓവറാക്കി കുറച്ച മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ മുന്നില്‍ ഹോളണ്ട്‌ തകര്‍ന്നു പോകുകയായിരുന്നു. ആദ്യം ബാറ്റു ചെയ്‌ത ദക്ഷിണാഫ്രിക്ക കാലിസിന്‍റെ സെഞ്ച്വറിയുടെ പിന്‍ ബലത്തില്‍ 40 ഓവറില്‍ അടിച്ചു കൂട്ടിയത്‌ 350.

ഡാന്‍ വാന്‍ ബാംഗേയുടെ ഒരോവറില്‍ ആറു സിക്‌സറുകള്‍ പറത്തിയ ഗിബ്‌സിന്‍റെ ലോക നേട്ടത്തിനു മുന്നില്‍ കാലിസിന്‍റെ 128(109) പോലും നിഷ്‌ പ്രഭമാകുകയായിരുന്നു. കേവലം നാല്‍പ്പത്തു പന്തില്‍ ഏഴു തവണ ഗിബ്‌സ്‌ പന്ത്‌ ഗാലറിയില്‍ എത്തിച്ചു. ഗിബ്‌സി നു ശേഷം എത്തിയ ബൗച്ചറും മോശമാക്കിയില്ല. 31 പന്തു നേരിട്ട ബൗച്ചര്‍ ഒമ്പതു ഫോറിനൊപ്പം നാലു സിക്‌സും തകര്‍ത്തു. അവസാന 9.1 ഓവറുകളില്‍ കാലിസും ബൗച്ചറും അടിച്ചു കൂട്ടിയത്‌ 139 റണ്‍സായിരുന്നു

ദക്ഷിണാഫ്രിക്കയുടേ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്കോര്‍ ബോര്‍ഡില്‍ അക്കങ്ങള്‍ തെളിയുന്നതിനു മുമ്പ്‌ ഓപ്പണര്‍ ഡിവിലിയേഴ്‌സിനെ സ്മിത്തിന്‍റെ കൈകളില്‍ എത്തിച്ച്‌ സ്റ്റെല്ലിംഗ്‌ ഡച്ചു കാര്‍ക്കു മുന്‍ തൂക്കം നല്‍കിയെങ്കിലും നായകന്‍ ഗ്രെയിം സ്മിത്തും(67) കാലിസും ദക്ഷിണാഫ്രിക്കയെ നയിച്ചു. 1996 ല്‍328 ന്‌ മൂന്ന്‌ എന്ന റെക്കോഡ്‌ ഭേദിച്ച ദക്ഷിണാഫ്രിക്ക അവരുടെ ലോകകപ്പ്‌ സ്‌'കോറുകളിലെ ഏറ്റവും വലിയ അക്കങ്ങളാണ്‌ കുറിച്ചത്‌.

31 പന്തുകളില്‍ ബൗച്ചര്‍ നേടിയ 75 ലോകകപ്പ്‌ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അര്‍ദ്ധ സെഞ്ച്വറി കൂടിയാണ്‌. കൂടാതെ ഏകദിന ചരിത്രത്തില്‍ തന്നെ ഒരിന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സറിൂ‍കള്‍ അടിച്ചു കൂട്ടിയ ടീമായി ദക്ഷിണാഫ്രിക്ക ചരിത്രത്താളുകളില്‍ ഇടം പിടിച്ചു. ഗിബ്‌സും രണ്ടു സിക്‌സറുകള്‍ സംഭാവന ചെയ്‌തപ്പോള്‍ കാലിസ്‌ അഞ്ചു സിക്‌സും 11 ഫോറുകളും തകര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :