വെല്ലിംഗ്‌ടണ്‍: ന്യൂസിലാന്‍ഡിന്‍റെ ഇതിഹാസ ക്രിക്കറ്റര്‍മാരില്‍ ഒരാളായ ഡിക് മോട്‌സ് അന്തരിച്ചു. ക്രൈസ്റ്റ് ചര്‍ച്ചിലെ ഐലാന്റ് സിറ്റിയിലെ വീട്ടില്‍ 64 കാരനായ മോട്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തുകയയിരുന്നു.
ടെസ്റ്റ് ക്രിക്കറ്റില്‍ 100 വിക്കിയറ്റുകള്‍ തികച്ച ആദ്യ കിവീസ് ബൗളറായിരുന്നു മോട്‌സ്. മികച്ച ഫാസ്റ്റ് ബൗളറായി തിളങ്ങിയ മോട്‌സ് 32 ടെസ്റ്റുകളില്‍ ന്യൂസിലാന്‍ഡിനായി പന്തെറിഞ്ഞു.
1960 കളില്‍ ക്രിക്കറ്റിലേക്കു വന്ന അദ്ദേഹം 61-62 ലെ ആദ്യ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ 19 വിക്കറ്റുകള്‍ വീഴ്ത്തിയാണ് ശ്രദ്ധ നേടിയത്. അഞ്ചു തവണ അഞ്ചു വിക്കറ്റ് നേട്ടം ടെസ്റ്റില്‍ കൈവരിച്ചു.
നട്ടെല്ലു സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് മോട്‌സ് ക്രിക്കറ്റില്‍ നിന്നും വിടവാങ്ങിയത്. ഇംഗ്ലണ്ട് ടൂറില്‍ അവസന മല്‍സരം കളിക്കുന്നതിനു മുമ്പ് തന്നെ അദ്ദേഹം ടെസ്റ്റില്‍ 100 വിക്കറ്റുകള്‍ തികച്ചിരുന്നു.
1961 ല്‍ ആ വര്‍ഷത്തെ മികച്ച ക്രിക്കറ്ററായി തെരഞ്ഞെടുത്ത മോട്‌സ് 1966 ലെ വിസ്ഡന്‍ ക്രിക്കറ്റര്‍ കൂടിയായിരുന്നു.റിച്ചാര്‍ഡ് ഹാഡ്‌ലിക്ക് മുമ്പ് കിവീസ് ബൗളിംഗ് നിരയിലെ ഏറ്റവും കരുത്തനായിരുന്ന മോട്‌സ് വാലറ്റത്തെ ഹാര്‍ഡ് ഹിറ്ററായിട്ടാണ് അറിയപ്പെട്ടിരുന്നത്. മൂന്ന് ടെസ്റ്റ് സെഞ്ച്വറികളും പേരിലുണ്ട്.