ചെന്നൈയില്‍ ഭാജി ഉദിച്ചപ്പോള്‍

WDFILE
ഓസീസ് മണ്ണിലെ അപമാനങ്ങള്‍, പരുക്കിന്‍റെ നിഴലിലാണെന്ന ആരോപണം ഇവയെല്ലാം ഹര്‍ഭജന്‍ സിംഗ് അവയുടെ വഴിക്ക് വിട്ടു. ചെന്നൈയില്‍ അരയും തലയും മുറുക്കി ബൌള്‍ ചെയ്തപ്പോള്‍ ആദ്യ ഇന്നിംഗ്സില്‍ പോക്കറ്റിലായത് അഞ്ചു വിക്കറ്റുകള്‍.

മക്‍ന്‍സിയായിരുന്നു ഹര്‍ഭജന്‍റെ ആദ്യ ഇര. 94 റണ്‍സെടുത്ത് മികച്ച രീതിയില്‍ ബാറ്റ് ചെയ്തിരുന്ന മക്‍ന്‍സിയെ ഭാജി ദ്രാവിഡിന്‍റെ കൈകളില്‍ എത്തിച്ചു. രണ്ടാമത്തെ ഇര അപകടകാരിയായ കാലിസ്(13) ആയിരുന്നു. കാലിസിനെ ജാഫറിന്‍റെ കൈകളില്‍ എത്തിച്ചു.

മോര്‍ക്കലി‍(35)നെ ഹര്‍ഭജന്‍ സ്വന്തം ബോളില്‍ പിടിച്ചു പുറത്താക്കി. വാലറ്റക്കാരനായ ഹാരിസിനെ(5) ഹര്‍ഭജന്‍ ധോനിയുടെ കൈകളില്‍ എത്തിച്ചു. സ്‌റ്റൈ(15) നെ ഹര്‍ഭജന്‍ സിംഗ് ആര്‍‌പി സിംഗിന്‍റെ കൈകളില്‍ എത്തിച്ചാണ്‍` പവലിയനിലേക്ക് യാത്രയാക്കിയത്.

27 വയസ്സുള്ള ഹര്‍ഭജന്‍ ടെസ്റ്റില്‍ അഞ്ചുവിക്കറ്റ് നേട്ടം പുത്തരിയല്ല. മൊത്തം 20 തവണ അദ്ദേഹം അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചിട്ടുണ്ട്.

അദ്ദേഹം 10 വിക്കറ്റ് നേട്ടം നാലു തവണ നേടിയിട്ടുണ്ട്. നാലുവിക്കറ്റ് നേട്ടം അഞ്ചു തവണ നേടിയിട്ടുണ്ട്.

ഹര്‍ഭജന്‍ സിംഗ് ടെസ്റ്റില്‍ ഒരു ദശകം പൂര്‍ത്തിയാക്കിയ ആഴ്‌ചയിലാണ് ഈ നേട്ടമെന്നത് ഇരട്ടി മധുരം നല്‍കുന്നു. 1998 മാര്‍ച്ച് 25 ഓസീസിനെതിരെ ബാംഗ്ലൂരിലായിരുന്നു ഭാജിയുടെ അരങ്ങേറ്റം.

2001 ഹര്‍ഭജനെ സംബന്ധിച്ച് ഭാഗ്യവര്‍ഷമായിരുന്നു. ഓസ്‌ട്രേലിയ്‌ക്കെതിരെ നടന്ന മൂന്ന് ടെസ്റ്റുകളില്‍ മൊത്തം 32 വിക്കറ്റുകള്‍ അദ്ദേഹം നേടി. ആദ്യ ടെസ്റ്റില്‍ അദ്ദേഹം ഹാട്രിക് നേടുകയും ചെയ്തു.

ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യ ഒരു പോലെ ഉപയോഗിക്കുന്ന കളിക്കാരനാണ് അദ്ദേഹം. 171 ഏകദിനങ്ങളില്‍ നിന്ന് അദ്ദേഹം 189 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഏകദിനത്തില്‍ അഞ്ചു വിക്കറ്റ് നേട്ടം രണ്ട് തവണ നേടിയിട്ടുണ്ട്.

അവശ്യഘട്ടങ്ങളില്‍ തട്ടു തകര്‍പ്പന്‍ ബാറ്റിംഗും അദ്ദേഹം കാഴ്‌ചവെയ്ക്കും. 63 ടെസ്റ്റുകളില്‍ നിന്ന് 1133 റണ്‍സ് മൊത്തം നേടിയിട്ടുണ്ട്. 66 ആണ് ഉയര്‍ന്ന സ്‌കോര്‍. ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍ 46 ആണ്.

ഓസീസ് പര്യടനത്തിനു ശേഷം ഹര്‍ഭജന്‍റെ കായികക്ഷമത സംശയത്തിന്‍റെ നിഴലിലായിരുന്നു.എന്നാല്‍ ഏകദിന നായകന്‍ ധോനിയുടെ കൂടെ അദ്ദേഹം ബാഗ്ലൂരില്‍ നടന്ന കായികക്ഷമത പരീക്ഷ വിജയിച്ചു.
WEBDUNIA|ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :