മുല്‍ട്ടാണിലെ സുല്‍ത്താന്‌ മടക്കം

ജമൈക്ക:| WEBDUNIA|
ഇന്‍സമാം ഏകദിനത്തിലേക്ക്‌ കടന്നുവന്നത്‌ ഒരു യുവരാജാവിന്‍റെ ധാടിയോടും മോടിയോടും ആയിരുന്നു. 16 വര്‍ഷങ്ങള്‍ക്കു ശേഷം ഏകദിനം മതിയാക്കാന്‍ ലോകകപ്പ്‌ വേദി തെരഞ്ഞെടുക്കുമ്പോള്‍ കിരീടവും ആചാര്യനേയും നഷ്ടമായ മുല്‍ട്ടാണിലെ സുല്‍ത്താന്‌ മടക്കം വേദനയോടെയെന്നത്‌ വിധിയുടെ വൈരുദ്ധ്യമാകാം.

1992 ലായിരുന്നു ഇന്‍സിയുടെ ലോകകപ്പ്‌ അരങ്ങേറ്റം. സെമി ഫൈനലില്‍ മുഖം കാട്ടി മടങ്ങാന്‍ ഒരുങ്ങിയ പാകിസ്ഥാനെ ഫൈനലിലേക്കും പിന്നീട്‌ കിരീടത്തിലേക്കും നയിച്ചതില്‍ ഇന്‍സിയുടെ പങ്കു വലുതായിരുന്നു. സെമിയില്‍ മാര്‍ട്ടിന്‍ ക്രോയുടെ ന്യൂസിലാന്‍ഡിനെതിരെ 37 പന്തില്‍ 60 എന്നത്‌ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 30 പന്തില്‍ 42 റണ്‍സായി മാറി.

1991 ല്‍ നാട്ടില്‍ നടന്ന ഏകദിന പരമ്പരയില്‍ വിന്‍ഡീസിനെതിരെ അരങ്ങേറുകയും അതി൹ ശേഷം പാക്‌ ബാറ്റിംഗിന്റെ മധ്യനിര അടക്കി ഭരിക്കുകയുമായിരുന്നു ഈ ക്ഷോഭിക്കുന്ന തടിയന്‍. ആദ്യ ഏകദിനത്തില്‍ 20 രണ്‍സുമായി തുടങ്ങിയ പാക്‌ നായകന്‍ പരമ്പര അവസാനിച്ചപ്പോള്‍ രണ്ടു സെഞ്ച്വറിയും രണ്ട്‌ അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പറെ നേടിയത്‌ 426 റണ്‍സ്‌.

വന്യമായ ലോഫ്റ്റഡ്‌ ഡ്രൈവുകളും പുള്‍ ഷോട്ടുകളും പ്രവഹിക്കുന്ന ബാറ്റില്‍ നിന്നും ഒഴുകിയത്‌ 11,702 റണ്‍സായിരുന്നു. പാക്‌ നിരയില്‍ മൂന്നാമനായി എത്തി 2000 റണ്‍സും അഞ്ചാമനായി എത്തി 500 റണ്‍സും നേടിയ താരമാണ്‌. ഈ ഒരൊറ്റ കണക്കുമതി 377 ഏകദിനങ്ങള്‍ കളിച്ച ഇന്‍സിയുടെ മദ്ധ്യനിര മികവ്‌ വെളിവാകാന്‍.

അഞ്ചാം ലോകകപ്പിനായി പ്രതീക്ഷയോടെ വിന്‍ഡീസിലെത്തിയ ഇന്‍സിയെ കാത്തിരുന്നത്‌ നിര്‍ഭാഗ്യങ്ങളായിരുന്നു. ആദ്യ റൗണ്ടില്‍ പുറത്തായതി൹ പുറകേ പരിശീലകന്റെ ദുരൂഹമായ മരണവും. ഏറെ ഭാഗ്യത്തിന്റെ അകമ്പടിയോടെ കളത്തിലേക്കു വന്ന ഇന്‍സിക്കു നിര്‍ഭാഗ്യത്തിന്റെ തേരിലേറിയാണ്‌ മടക്കം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :