‘സച്ചിന്‍ വീട്ടില്‍ ജിം നിര്‍മ്മിക്കേണ്ട’

മുംബൈ| WEBDUNIA|
PRO
PRO
ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക്‌ വീട്ടില്‍ ജിം നിര്‍മിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. നിശ്ചിത പ്ലോട്ടിനെക്കാള്‍ കൂടുതല്‍ നിര്‍മിതി വരുന്നത്‌ നിയമവിരുദ്ധമാണെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ അനുമതി നിഷേധിച്ചത്‌. സ്വകാര്യ വ്യക്തികള്‍ക്ക്‌ മള്‍ട്ടി ജിമ്മിന്‌ അനുമതി നല്‍കാനാവില്ലെന്നും വ്യക്തമാക്കി അപേക്ഷ തള്ളുകയായിരുന്നു.

ബാന്ദ്രയില്‍ പുനര്‍നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ ജിം നിര്‍മിക്കാനാണ്‌ അപേക്ഷ നല്‍കിയിരുന്നത്‌. സച്ചിന്റെ വീടിന്റെ നിര്‍മ്മാണച്ചുമതലയുള്ള ആര്‍ക്കിടെക്‌ചര്‍ സ്ഥാപനമാണ് ജിം നിര്‍മ്മിക്കാന്‍ നഗരവികസന വകുപ്പിന്‌ നല്‍കിയ അപേക്ഷ നല്‍കിയത്. എന്നാല്‍ ഈ അപേക്ഷ വകുപ്പ് തള്ളുകയായിരുന്നു.

ഒരു പാഴ്സി കുടും‌ബത്തില്‍ നിന്ന് 2008ല്‍ സച്ചിന്‍ വാങ്ങിയ വീടാണ് പുനര്‍‌നിര്‍മ്മാണം നടത്തുന്നത്. 1920ല്‍ നിര്‍മ്മിച്ച ഈ വീട് 39 കോടി രൂപയ്ക്കാണ് സച്ചിന്‍ വാങ്ങിയത്.

പത്ത് മുറികളാണ് ഈ വീട്ടില്‍ ഉള്ളത്. താഴത്തെ നിലയില്‍ മൂന്ന് മുറികളും പാര്‍ക്കിംഗ് സൌകര്യവും ഉണ്ടാകുന്ന തരത്തിലാണ് വീടിന്റെ പുന‌ര്‍നിര്‍‌‌മാണം നടത്തുന്നത്. ഒന്നാം നിലയില്‍ അതിഥികള്‍ക്കാ‍യി രണ്ട് വലിയ മുറികളും ഒരുക്കും. രണ്ടാം നിലയില്‍ കിടപ്പുമുറികളും മൂന്നാം നിലയില്‍ കുട്ടികളുടെ മുറിയുമായിരിക്കും ഉണ്ടാകുക. നാലാം നിലയില്‍ നീന്തല്‍ക്കുളവും നിര്‍മ്മിക്കും. ഇതിനൊപ്പമാണ് ജിമ്മും നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :