‘വില കൂടിയവന്‍ ധോനി;കുറഞ്ഞവന്‍ യൂനസ്‘

WDFILE
ഐ‌പി‌എല്ലില്‍ കളിക്കുന്നതിനുള്ള താരങ്ങളെ നേടിയെടുക്കുന്നതിനുള്ള ലേലത്തിന്‍റെ മൂന്ന് ഘട്ടങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഏറ്റവും കൂടുതല്‍ വില ലഭിച്ചത് ഇന്ത്യയുടെ ഏകദിന നായകന്‍ മഹേന്ദ്രസിംഗ് ധോനിയ്‌ക്ക്. 1.5 മില്യണ്‍ ഡോളര്‍ നല്‍കിയാണ് ഈ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാനെ ചെന്നൈ ടീം സ്വന്തമാക്കിയത്.

പാകിസ്ഥാന്‍റെ യൂനസ് ഖാനാണ് ഏറ്റവും കുറഞ്ഞ വില ലഭിച്ചത്. യൂനസിനെ 224 000 ഡോളര്‍ മാത്രം നല്‍കിയാണ് മൊഹാലി ടീം സ്വന്തമാക്കിയത്. ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്‌സ്‌മാന്‍ മാത്യു ഹെയ്ഡന് വേണ്ടി ചെന്നൈ ടീം375 000 ഡോളര്‍ മുടക്കി.

മുംബൈ| WEBDUNIA| Last Modified ബുധന്‍, 20 ഫെബ്രുവരി 2008 (16:32 IST)
ന്യൂസിലാന്‍റ് സ്‌പിന്നര്‍ ഡാനിയല്‍ വെറ്റോറി, ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ് എന്നിവര്‍ സൌരവ് ഗാംഗുലി നയിക്കുന്ന ഷാരൂഖ് ഖാന്‍റെ കൊല്‍ക്കത്ത ടീ‍മില്‍ കളിക്കും. മദ്യ രാജാവ് വിജയ് മല്യയുടെ ഹൈദരബാദ് ടീമിലാണ് കംഗാരു താരം സൈമണ്ടസ് കളിക്കുക. ഓസീസിന്‍റെ ഫാസ്റ്റ് ബൌളര്‍ ബ്രെറ്റ് ലീ മൊഹാലി ടീമിലുണ്ടായിരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :