‘ക്രിക്കറ്റ് ലോക സമാധാനത്തിന്’- സംഗീത ആല്‍ബം പുറത്തിറക്കി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
പ്രമുഖ മണി ട്രാന്‍സ്ഫര്‍ കമ്പനിയും ഇക്കഴിഞ്ഞ 2011 ഐ സി സി ക്രിക്കറ്റ് ലോകകപ്പിന്റെ മുഖ്യ പങ്കാളികളിലൊന്നുമായ മണിഗ്രാം ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് ഫോര്‍ പീസ് (Cricket For Peace) എന്ന സംഗീത ആല്‍ബം പുറത്തിറക്കി. പത്ത് വ്യത്യസ്ത ഗാനങ്ങള്‍ അടങ്ങുന്ന ഗാനം ഒരുമയുടെയും സമാധാനത്തിന്റെയും സന്ദേശവുമായാണ് സംഗീത-ക്രിക്കറ്റ് പ്രേമികളെ തേടിയെത്തുന്നത്. 2011 ക്രിക്കറ്റ് ലോകകപ്പിന്റെ ആതിഥേയ രാഷ്ട്രങ്ങളായ ഇന്ത്യ, ശ്രീലങ്ക, ബംഗ്ളാദേശ് എന്ന രാജ്യങ്ങളിലെ വ്യത്യസ്തവും തനതുമായ സംഗീത സൃഷ്ടികളെ അണിനിരത്തിയാണ് പുറത്തിറക്കിയിട്ടുള്ളത്.

ഈ മൂന്നു രാഷ്ട്രങ്ങളില്‍നിന്നുമായി നൂറോളം സംഗീത ബ്രാന്‍ഡുകളെ അണിനിരത്തി നടത്തിയ മത്സരത്തിലൂടെയാണ് പത്ത് ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മുംബയ്, അഹമ്മദാബാദ്, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, ബംഗ്ളുരു, ധാക്ക, കൊളംബോ എന്നിവിടങ്ങള്‍ ഒഡിഷന്‍ കേന്ദ്രങ്ങളായിരുന്നു. പങ്കെടുക്കുന്നവര്‍ക്ക് അവരവരുടെ ഭാഷയില്‍ പാട്ടെഴുതാനുള്ള അവസരമൊരുക്കി. ബംഗ്ള, സിംഹ്ള ഭാഷകളിലായിരുന്നു രചനകള്‍.

മണിഗ്രാം ക്രിക്കറ്റ് ഫോര്‍ പീസ് ഗീതവും ഒന്‍പതു പ്രമുഖ നഗരങ്ങളില്‍നിന്നുള്ള പ്രശസ്ത ബാന്‍ഡുകള്‍ ചിട്ടപ്പെടുത്തിയ 9 ഗാനങ്ങളുമടങ്ങുന്നതാണ് ക്രിക്കറ്റ് ഫോര്‍ പീസ് ആല്‍ബം. ഗാനരചയിതാവും തിരക്കഥാകൃത്തുമായ രവീന്ദര്‍ രാന്‍ധവന്റെ വരികള്‍ക്ക് ലോക പ്രശസ്ത സംഗീത സംവിധായകന്‍ നിഷിത്ത് മേഹ്തയാണ് ഈണം പകര്‍ന്നിരിക്കുന്നത്. ഇംഗ്ളീഷ്, ഹിന്ദി, ബംഗ്ളാ, സിംഹ്ള എന്നീ ഭാഷകളില്‍ ഇന്ത്യ, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള 11 ഗായകരാണ് ആല്‍ബത്തില്‍ ഗാനം ആലപിച്ചിരിക്കുന്നത്.

മുംബയില്‍നിന്ന് മേഘന സുരേഷ്, അഹമ്മദാബാദില്‍നിന്ന് ദീപ്തി ശര്‍മ്മയും ജിഗാര്‍ധന്‍ ഗധാവിയും ചെന്നൈയില്‍നിന്ന് അമിത്ത് ശിവെന്‍മുഖന്‍, മംഗലാപുരത്തുനിന്ന് ജോയില്‍ ഫാക്സ്വെല്‍, ധാതയില്‍നിന്ന് റെയ്ബുള്‍ അവാളും കാസിം നെഹ്റിസ് അമീനും കൊളംബോയില്‍നിന്ന് ടാമിയന്‍ ഫെര്‍നാഡോ ലിയനാര്‍ഡ് വിറ്റാച്ചി, ഷെഹാന്‍ വനിഗാസേകാര, ദിലാല്‍ ജയകോടി എന്നിവരാണ് ഗായകര്‍.

സംഗീതംപോലെ തന്നെ ക്രിക്കറ്റിനും ലോക ഐക്യത്തിന് മുഖ്യപങ്ക് വഹിക്കാന്‍ ശേഷിയുണ്ട്. ക്രിക്കറ്റ് പോലെ സാര്‍വത്രികമായ വിനോദത്തിന് ലോക ജനതയെ ഒന്നിപ്പിക്കാന്‍ സാധിക്കും. മണിഗ്രാം ക്രിക്കറ്റ് ഫോര്‍ പീസിലൂടെ ഐക്യത്തിന് സന്ദേശം നല്‍കാനാണ് ശ്രമിക്കുന്നതെന്ന് മണിഗ്രാമിന്റെ ദക്ഷിണേഷ്യയുടെ റീജിയണല്‍ മാനേജരായ ശ്രീ ഗൌതം കാല്‍രോ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :