ഫാസ്റ്റ് ബൌളര്‍ ഷൊഐബ് അക്തറിന് പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ചുമത്തിയ പിഴയൊടുക്കിയാല്‍ മാത്രമെ താരത്തെ പാകിസ്ഥാന് ടീമില്‍ കളിക്കാന്‍ അനുവദിക്കുകയുള്ളുവെന്ന് പിസിബിയുടെ അഭിഭാഷകന് അറിയിച്ചു. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അക്തര്‍ പിഴയൊടുക്കിയാല്‍ മാത്രമെ കളിക്കാന്‍ അനുവദിക്കുകയുള്ളുവെന്ന് ബോര്‍ഡ് നേരത്തെ അറിയിച്ചിരുന്നു.
എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫി മാറ്റി വെച്ച സാഹചര്യത്തിലും അക്തര്‍ പിഴയൊടുക്കേണ്ടി വരുമെന്നാണ് ബോര്‍ഡിന്റെ അഭിഭാഷകന് തഫാസുല് റിസ്വി വ്യക്തമാക്കിയിരിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫി മാറ്റിയതിനാല്‍ അടുത്ത് നടക്കുന്ന ഏത് ടൂര്‍ണമെന്റില്‍ കളിക്കളമെങ്കിലും അക്തര്‍ പിഴയൊടുക്കണമെന്ന് റിസ്വി പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കുന്ന നോട്ടീസ് അക്തറിനും അദ്ദേഹത്തിന്റെ അഭിഭാഷകനും അയച്ചിട്ടുണ്ടെങ്കിലും അവര്‍ ഇതു വരെ പ്രതികരിച്ചിട്ടില്ലെന്നും റിസ്വി കൂട്ടിച്ചേര്‍ത്തു.
അച്ചടക്ക ലംഘനത്തിന് എഴുപത് ലക്ഷം രൂപ പിഴയും 18 മാസത്തെയും വിലക്കാണ് പിസിബി അക്തറിന് ഏര്‍പ്പെടുത്തിയത്. ഇതിനെ ചോദ്യം ചെയ്ത് അക്തര്‍ ലാഹോര്‍ ഹൈക്കോടതിയെ സമീപിക്കുകയും കോടതി വിലക്ക് റദ്ദാക്കുകയും ചെയ്തു. എന്നാല്‍ ബോര്‍ഡ് വിധിച്ച പിഴ ശിക്ഷ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.