ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൌതം ഗഭിര്‍ അടുത്ത ആഴ്ച വിവാഹിതനാകുകയാണ്. ഡല്‍ഹി സ്വദേശിനിയായ നടാഷ ജെയിന്‍ ആണ് വധു. വിവാഹത്തിനുള്ള അവസാന ഒരുക്കങ്ങളിലാണ് ഗംഭീര്‍. എന്നാല്‍ മറ്റൊരു ഇന്ത്യന്‍ താരം കൂടി വിവാഹിതനാകാന്‍ തീരുമാനിച്ചുവെന്നാണ് പുതിയ വാര്‍ത്ത.
ഹര്‍ഭജന്‍ സിംഗ് വിവാഹിതനാകാന്‍ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡ് നടിയായ ഗീത ബസ്രയാണ് വധു. ഏറെക്കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ ഒരുങ്ങുന്നത്.
ഇടക്കാലത്ത് ഇരുവരും വേര്‍പിരിഞ്ഞുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ ഹര്‍ഭജന് പരുക്കേറ്റപ്പോള്‍ ആശ്വസിപ്പിക്കാന്‍ ബസ്ര എത്തിയിരുന്നത്രെ. അടുത്തിടെ നടന്ന് ചാമ്പ്യന്‍സ് ക്രിക്കറ്റ് മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായ ഹര്‍ഭജന് പ്രോത്സാഹനം നല്‍കാന്‍ ബസ്ര ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതുകൊണ്ടാണത്രേ ഹര്‍ഭജന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞതത്രെ. എന്തായാലും ഇപ്പോള്‍ പ്രണയം വിവാഹത്തിലെത്തിക്കാന്‍ തന്നെയാണ് ഇരുവരും തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.