സൈമണ്‍സിന് ഖേദം

PROPRO
അച്ചടക്ക ലംഘനത്തിന്‍റെ പേരില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് പുറത്തായ ഓള്‍ റൌണ്ടര്‍ ആന്‍ഡ്രൂ സൈമണ്‍സിന് തന്‍റെ മുന്‍ നിലപാടുകളില്‍ ഖേദം. ടീമില്‍ നിന്ന് പുറത്തായ ശേഷം ആദ്യമായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് സൈമണ്‍സ് ഖേദപ്രകടനം നടത്തിയത്.

തന്‍റെ പല മുന്‍ പ്രവര്‍ത്തികളിലും ഖേദമുണ്ടെന്ന് പറഞ്ഞ സൈമണ്‍സ് ഭാവിയില്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും പറഞ്ഞു. കൂടുതല്‍ മെച്ചപ്പെട്ട വ്യക്തിയായി തിരിച്ചെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും സൈമണ്‍സ് പറഞ്ഞു.

ഡാര്‍വിനില്‍ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്‍പുള്ള ടീം മീറ്റിങ്ങിന്‍റെ സമയത്ത് സൈമണ്‍സ് മീന്‍ പിടിക്കാന്‍ പോയതാണ് വിവാദമായത്. ഇതേ തുടര്‍ന്ന് താല്‍ക്കാലിക ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്, കോച്ച് ടിം നീല്‍‌സന്‍, മാനേജര്‍ സ്റ്റീവ് ബര്‍ണാര്‍ഡ് എന്നിവരടങ്ങിയ ടീം മാനേജ്‌മെന്‍റ് സൈമണ്‍സിനെ മടക്കി അയക്കാന്‍ തീരുമാനിക്കുകയായിരുന്നു. പരുക്കിനെ തുടര്‍ന്ന് വിശ്രമിക്കുകയായിരുന്ന നായകന്‍ റിക്കി പോണ്ടിങ്ങിന്‍റെ അഭിപ്രായം കൂടി അറിഞ്ഞ് ശേഷമായിരുന്നു തീരുമാനം.

മെല്‍ബണ്‍| WEBDUNIA|
ഇതേ തുടര്‍ന്ന് ഇന്ത്യക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും സൈമണ്‍സിനെ ഒഴിവാക്കി. ഇതിനിടയില്‍ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നിര്‍ദേശപ്രകാരം കായിക മനശാസ്ത്രജ്ഞന്‍റെ സേവനവും സൈമണ്‍സ് തേടിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :