സൈമണ്ട്സ് വീണ്ടും ‘ചീത്തക്കുട്ടി’

PTI
ഓസ്ട്രേലിയന്‍ താരം ആന്‍ഡ്രൂ സൈമണ്ട്സിന്‌ ക്രിക്കറ്റ്‌ ഓസ്ട്രേലിയ പിഴ വിധിച്ചു. ന്യൂസിലന്‍ഡ്‌ വിക്കറ്റ്‌ കീപ്പര്‍ ബ്രണ്ടന്‍ മക്കുല്ലത്തിനെതിരെ അസഭ്യവര്‍ഷം ചൊരിഞ്ഞതിനാണ് സീമണ്ട്സിന് പിഴശിക്ഷ വിധിച്ചിരിക്കുന്നത്.

ന്യൂസിലന്‍ഡ്‌ താരത്തിനു നേരെ ഒരു റേഡിയോ അഭിമുഖത്തിനിടെയാണ്‌ സൈമണ്ട്സ്‌ കത്തിക്കയറിയത്. ബിഗ്ബാഷ്‌ ട്വന്റി-20 ക്രിക്കറ്റ്‌ ഫൈനലില്‍ മക്കുല്ലത്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്‌ ഒരു ആഭ്യന്തര താരത്തിന്റെ അവസരം നിഷേധിച്ചുവെന്ന്‌ ആരോപിച്ചായിരുന്നു സീമണ്ട്സിന്റെ ചീത്തവിളി.

സംഭവത്തെ കുറിച്ച്‌ പരാതി ലഭിച്ചതിനെ തുടര്‍ന്ന്‌ ക്രിക്കറ്റ്‌ ഓസ്ട്രേലിയ സൈമണ്ട്സിനെതിരെ തെളിവെടുപ്പ് നടത്തിയിരുന്നു. ഇന്നലെ നടന്ന ചോദ്യം ചെയ്യലിനു ശേഷം അഭിമുഖത്തിന്റെ ടേപ്പും പരിശോധിച്ചിരുന്നു. റേഡിയോ അഭിമുഖത്തില്‍ ചീത്തവിളി ഉണ്ടായിരുന്നുവെന്ന് ബോധ്യപ്പെട്ടതിന് ശേഷമാണ്‌ കുറ്റക്കാരനെന്നു കണ്ട്‌ താരത്തിന്‌ പിഴ ശിക്ഷ നല്‍കാന്‍ ക്രിക്കറ്റ്‌ ഓസ്ട്രേലിയ തീരുമാനമെടുത്തത്‌.

ബ്രിസ്ബേണ്‍| WEBDUNIA|
ചീത്തവിളിച്ചതിന് പിഴയായി 4000 ഓസീസ്‌ ഡോളറാണ്‌ സൈമണ്ട്സ്‌ അടയ്ക്കേണ്ടത്‌. അഭിമുഖത്തില്‍ പറഞ്ഞത്‌ തമാശയായിരുന്നുവെന്നും കുറ്റം സമ്മതിക്കുന്നുവെന്നും അറിയിച്ചുകൊണ്ട് സൈമണ്ട്സ്‌ മക്കുല്ലത്തിനൊരു ഇ-മെയില്‍ സന്ദേശം അയച്ചിരുന്നു. തനിക്ക് മാപ്പ് തരണമെന്നും സൈമണ്ട്സ്‌ സന്ദേശത്തില്‍ പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :