സെവാഗിനെ സച്ചിന്‍ പുറത്താക്കി

ന്യൂഡല്‍‌ഹി| WEBDUNIA|
PRO
PRO
ഇന്ത്യന്‍ ടീമില്‍ ഓപ്പണര്‍മാരായ സച്ചിന്‍ ടെണ്ടുല്‍ക്കറും വിരേന്ദര്‍ സെവാഗും നേര്‍ക്കുനേര്‍ പോരാടുന്നു. ഐപിഎല്‍ ക്രിക്കറ്റില്‍ സച്ചിന്‍ നയിക്കുന്ന മുംബൈ ഇന്ത്യന്‍സിനെതിരെ സെവാഗ് നയിക്കുന്ന ഡല്‍ഹി ഡയര്‍ഡെവിള്‍സും തമ്മിലാണ് പോരാട്ടം നടക്കുന്നത്.

മത്സരത്തില്‍ നാണയഭാഗ്യം ഡയര്‍ഡെവിള്‍സിനാണ്. ടോസ് നേടിയ ഡല്‍ഹി ബാറ്റിംഗ് തെരഞ്ഞെടുത്തു. അഞ്ച് ഓവര്‍ പൂര്‍ത്തിയാകുമ്പോല്‍ ഡയര്‍ഡെവിള്‍സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സ് എന്ന നിലയിലാണ്.

വാര്‍ണര്‍ (1) ,സെവാഗ് (19), ചാന്ദ്( 0) എന്നിവരുടെ വിക്കറ്റുകളാണ് ഡയര്‍ഡെവിള്‍സിന് നഷ്ടമായത്. സച്ചിന്‍ സെവാഗിനെ റണ്‍ ഔട്ടാക്കുകയായിരുന്നു. വാര്‍ണറിന്റെയും ചാന്ദിന്റെയും വിക്കറ്റ് മലിംഗയ്ക്കാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :