സിംബാബ്‌വെയ്ക്ക് എട്ടു വിക്കറ്റ് ജയം

ഹരാരെ| WEBDUNIA| Last Modified ചൊവ്വ, 8 ജൂണ്‍ 2010 (08:59 IST)
ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആറാം മത്സരത്തില്‍ ലങ്കയ്ക്കെതിരെ സിംബാബ്‌വെയ്ക്ക് എട്ടു വിക്കറ്റ് ജയം. ലങ്കയോട് തോറ്റ ടൂര്‍ണമെന്റില്‍ നിന്ന് നേരത്തെ തന്നെ പുറത്തായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ശ്രീ47.5 ഓവറില്‍ 236 റണ്‍സിന് പുറത്തായി. എന്നാല്‍, മറുപടി ബാറ്റിംഗിനെത്തിയ സിംബാബ്‌വെ 47.5 ഓവറില്‍ ലക്‍ഷ്യം മറിക്കടക്കുകയായിരുന്നു.

ഓപ്പണര്‍മാരായ തരംഗയും(69) നായകന്‍ ദില്‍‌ഷനും(78) ചേര്‍ന്ന് ലങ്കയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ പിന്നീടെത്തിയ ആരും തന്നെ മികച്ച സ്കോര്‍ കണ്ടെത്തിയില്ല. ഇന്ത്യയ്ക്കെതിരെ സെഞ്ച്വറി നേടിയ ചന്ദിമല്‍(6), കപുകുദേര(12), സമരവീര(16), മെന്‍ഡിസ്(7) എന്നിവര്‍ പെട്ടെന്ന് പുറത്താകുകയായിരുന്നു.

എന്നാല്‍, മികച്ച ഫോമിലെത്തിയ സിംബാബ്‌വെ താരങ്ങള്‍ ലങ്കന്‍ ബൌളര്‍മാരെ അടിച്ചുനിരത്തുകയായിരുന്നു. ഓപ്പണര്‍ മസ്ക്കന്‍ഡ(3) പെട്ടെന്ന് പുറത്തായെങ്കിലും 137 പന്തില്‍ നിന്ന് 119 റണ്‍സ് നേടിയ ടൈലര്‍ സിംബാബ്‌വെയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ചിബാബ(58), തൈബു(42) റണ്‍സ് നേടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :