കൊല്‍ക്കത്ത ടെസ്റ്റിനു മുന്‍പ് വിമര്‍ശനങ്ങള്‍ക്ക് നടുവിലായിരുന്നു ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. എന്നാല്‍ ദക്ഷിണാഫ്രിക്കയുടേ അവസാന ബാറ്റ്‌സ്മാനെയും പവലിയനില്‍ എത്തിച്ച് ഇന്ത്യയുടെ ഒന്നാം നമ്പര്‍ ടെസ്റ്റ് പദവി കാത്ത ഭാജിയെ എല്ലാവരും അഭിനന്ദനങ്ങള്‍കൊണ്ട് പൊതിയുമ്പോള്‍ ഹര്‍ഭജന്‍ നന്ദി പറയുന്നത് മുന്‍ നായകന്‍ അനില്‍ കുംബ്ലെയ്ക്കാണ്.
വിഷമഘട്ടത്തില്‍ കുംബ്ലെ നല്‍കിയ പ്രചോദനമാണ് കൊല്‍ക്കത്തയിലെ തന്‍റെ തിരിച്ചുവരവിന് പിന്നിലെന്ന് ഹര്‍ഭജന്‍ പറഞ്ഞു. ‘ഞാന്‍ വിക്കറ്റെടുക്കാന്‍ വിഷമിച്ചപ്പോഴൊക്കെ അനില്‍ ഭായ് എന്നെ വിളിച്ച് ഉപദേശിക്കുമായിരുന്നു. എന്‍റെ ബൌളിംഗില്‍ യാതൊരു പിഴവുമില്ലെന്നും ഇപ്പോള്‍ ചെയ്യുന്നതു പോലെ മികച്ച ബൌളിംഗ് തുടരണമെന്നുമായിരുന്നു അദ്ദേഹത്തിന്‍റേ ഉപദേശം.
നീ 350 വിക്കറ്റെടുത്ത ബൌളറാണ്. നീ ഒരു മോശം ബൌളറാണെങ്കില്‍ അതിന് കഴിയില്ല. നിനക്കെന്ത് ചെയ്യാന്‍ കഴിയുമെന്ന് എനിക്കറിയാം. അതുകൊണ്ടു തന്നെ വിമര്‍ശനങ്ങള്‍ക്ക് ചെവികൊടുക്കാതെ മികച്ച ബൌളിംഗ് തുടരൂ.
വിക്കറ്റുകള്‍ വഴിയേ വരും.ജാക്വിസ് കാലിസിനെപോലൊരു ബാറ്റ്സ്മാനു നേര്‍ക്ക് പന്തെറിയുമ്പോള്‍ എങ്ങിനെ ഫീല്‍ഡ് സെറ്റ് ചെയ്യണമെന്ന് എന്നെ പഠിപ്പിച്ചത് അനില്‍ ഭായിയാണ്. അതിന് എനിക്കദ്ദേഹത്തോട് നന്ദിയുണ്ട്’- ഹര്‍ഭജന്‍ പറഞ്ഞു.