സച്ചിന്‍ ട്വന്‍റി-20 കളിക്കില്ല

PTI
ന്യൂസിലന്‍ഡ് പര്യടനത്തിലുള്ള രണ്ട് ട്വന്‍റി-20 മത്സരങ്ങളിലും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കളിക്കില്ല.ശ്രീലങ്കന്‍ പര്യടനത്തിലെ ട്വന്‍റി-20 മത്സരത്തില്‍ നിന്നും സച്ചിന്‍ വിട്ടുനിന്നിരുന്നു. ട്വന്‍റി-20 ടീമില്‍ സ്ഥിരമംഗമല്ലാത്ത സച്ചിന്‍ 2006ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാണ് കരിയറിലെ ഏക ട്വന്‍റി-20 മത്സരം കളിച്ചത്.

പ്രഥമ ട്വന്‍റി-20 ലോകകപ്പില്‍ നിന്നും സച്ചിനടക്കമുള്ള സീനിയര്‍ താരങ്ങള്‍ വിട്ടുനിന്നിരുന്നു. ഈ മാസം 19നു സിലന്‍ഡിലേക്കു പോകുന്ന ഇന്ത്യ ഫെബ്രുവരി 25, 27 തീയ്യതികളിലാണ് ട്വെന്‍റി-20 മല്‍സരങ്ങള്‍ കളിക്കുന്നത്.

മാര്‍ച്ച്‌ മൂന്ന്‌, ആറ്‌, എട്ട്‌, 11, 14 തീയ്യതികളിലാണ് ഏകദിനങ്ങള്‍. ആദ്യ ടെസ്റ്റ് മാര്‍ച്ച്‌ 18നും, രണ്ടാം ടെസ്റ്റ് മാര്‍ച്ച് 26നും, മൂന്നാം ടെസ്റ്റ് ഏപ്രില്‍ മൂന്നിനും നടക്കും
മുംബൈ| WEBDUNIA| Last Modified വ്യാഴം, 12 ഫെബ്രുവരി 2009 (17:21 IST)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :