വേഗതയുടെ ലോക ക്രിക്കറ്റ് മാമാങ്കത്തിന് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ഇന്ത്യന്‍ നായകന്‍, ഐ പി എല്‍ കിരീട ജേതാവ് മഹേന്ദ്രസിംഗ് ധോണി ഇങ്ങനെ പറഞ്ഞു,‘ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുക്കറുടെ തീരുമാനങ്ങള്‍ക്ക് താന്‍ വലിയ വിലയാണ് നല്‍കുന്നത്, അങ്ങേയറ്റം ബഹുമാനിക്കുകയും ചെയ്യുന്നു’. ഐ പി എല്‍ മൂന്നാം ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ട്വന്റി-20 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന തീരുമാനത്തെയാണ് ധോണി പ്രശംസകള്‍ കൊണ്ട് മൂടിയത്.
സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ധോണി ഇങ്ങനെ പറഞ്ഞത്. ട്വന്റി-20 ക്രിക്കറ്റില്‍ മികച്ച ഫോമില്‍ തുടരുന്ന സച്ചിന്‍ ലോകകപ്പില്‍ കളിക്കണമെന്ന ആവശ്യമായി പ്രമുഖ താരങ്ങളും പരിശീലകരുമൊക്കെ രംഗത്ത് വന്നിരുന്നെങ്കില്‍ തീരുമാനം മാറ്റാന്‍ സച്ചിന്‍ തയ്യാറല്ലായിരുന്നു. സച്ചിന്‍ കളിക്കണമെന്ന ക്രിക്കറ്റ് ആരാധകരുടെ മനസ്സ് തന്നെയാണ് തനിക്കുള്ളതെന്നും എന്നാല്‍ അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ ബഹുമാനിക്കുന്നു എന്നും നായകന്‍ പറഞ്ഞു.
കഴിഞ്ഞ ഇരുപത് വര്‍ഷമായി ഇന്ത്യന്‍ ടീമിന്റെ നെടുന്തൂണായി കളിക്കുന്ന സച്ചിന്റെ തീരുമാനങ്ങള്‍ വിലപ്പെട്ടതാണ്. അദ്ദേഹത്തിന്റെ ഓരോ നിര്‍ദ്ദേശങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും ടീമംഗങ്ങള്‍ എന്നും വലിയ വിലയാണ് നല്‍കിയിട്ടുള്ളതെന്നും ധോണി പറഞ്ഞു.
ഐ പി എല്‍ കിരീടം നേടിയ പ്രകടനം ട്വന്റി-20 ലോകകപ്പിലും തുടരാനാകുമെന്ന പ്രതീക്ഷയിലാണെന്നും ധോണി പറഞ്ഞു. സെവാഗിന് പകരം ടീമിലെത്തിയ മുരളി വിജയ് മികച്ച പ്രകടനം കാഴ്ചവയ്ക്കും. ഐ പി എല്ലില്‍ ഇന്ത്യന്‍ ബൌളര്‍മാരുടെ പ്രകടനത്തില്‍ താന്‍ പൂര്‍ണ സംതൃപ്തനാണെന്നും ധോണി പറഞ്ഞു. ഓജ, ഹര്‍ഭജന്‍ സിംഗ്, യൂസഫ് പത്താന്‍, പിയൂസ് ചാവ്‌ല എന്നിവര്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മൂന്നു വര്‍ഷം മുമ്പ് നേടിയ കിരീടം തിരിച്ചുപിടിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നും ധോണി വ്യക്തമാക്കി.