റെക്കോര്‍ഡുകളുടെ കളിത്തോഴനായ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരതരത്ന ലഭിക്കണമെങ്കില്‍ ഇനിയും കാത്തിരിക്കണം. ഇത്തവണ ആരെയും ഭാരതരത്ന പുരസ്കാരത്തിന് തിരഞ്ഞെടുത്തില്ല.
അതേസമയം ക്രിക്കറ്റ് താരം വി വി എസ് ലക്ഷ്മണന് പത്മശ്രീ ലഭിച്ചു. കായിക താരങ്ങളായ ഗഗന്‍ നാരംഗ് (ഷൂട്ടിംഗ്), സിശീല്‍കുമാര്‍( ഗുസ്തി), കുഞ്ജ റാണി( ഭാരോദ്വാഹനം), കൃഷ്ണ പൂനിയ( ഡിസ്കസ് ത്രോ), ഹര്‍ഭജന്‍ സിംഗ്( പര്‍വതാരോഹണം) ,ശീതള്‍ മഹാജന്‍( പാരജമ്പിംഗ്) എന്നിവര്‍ക്കും പത്മ പുരസ്കാരങ്ങള്‍ ലഭിച്ചു.
സച്ചിന് ഭാരതരത്ന പുരസ്കാരം നല്‍കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയക്കാരടക്കം നിരവധി പേര്‍ രംഗത്തെത്തിയെങ്കിലും കാര്യമുണ്ടായില്ല. സച്ചിന്‍ യഥാര്‍ഥ ഭാരതരത്നമാണെന്ന് ഗായിക ലതാ മങ്കേഷ്കര്‍ അഭിപ്രായപ്പെട്ടിരുന്നു.
സച്ചിന്റെ പേര് ഭാരതരത്നത്തിന് ആദ്യമായി നിര്‍ദ്ദേശിക്കപ്പെടുന്നത് 2003ലാണ്. ശിവസേനയും അന്നത്തെ മനുഷ്യവിഭവശേഷി മന്ത്രിയായ മുരളി മനോഹര്‍ ജോഷിയുമാണ് സച്ചിന്റെ പേര് നിര്‍ദ്ദേശിച്ചത്. 2010-ല്‍, ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറിയെടുക്കുന്ന ആദ്യതാരമെന്ന റെക്കോര്‍ഡ് സച്ചിന്‍ നേടിയതോടെ ഭാരതരത്നം നല്‍കണമെന്ന ആവശ്യം ശക്തമായിരുന്നു.