സച്ചിന് പിറന്നാള്‍ സമ്മാനം, 1500 അടി നീളമുള്ള പെയിന്റിംഗ്!

WEBDUNIA| Last Modified ബുധന്‍, 20 ഏപ്രില്‍ 2011 (11:25 IST)
PRO
PRO
സച്ചിന് ജന്മദിന സമ്മാനമായി 1500 അടി നീളമുള്ള പെയിന്റിംഗ് ഒരുങ്ങും. മണല്‍ ശില്പരചനയില്‍ പ്രശസ്തനായ അലഹബാദിലെ രാജ്കപൂര്‍ ചിതോറ എന്ന ഇരുപത്താറുകാരനാണ് ഈ വന്‍ സമ്മാനം നല്‍കാനൊരുങ്ങുന്നത്. 38 മണിക്കൂര്‍ തുടര്‍ച്ചയായി വരച്ച് സച്ചിന്റെ ജന്മദിനമായ ഏപ്രില്‍ 24-ന് അവസാനിക്കുന്ന തരത്തിലാണ് ചിത്രരചന ആസൂ‍ത്രണം ചെയ്തിരിക്കുന്നത്. ഏപ്രില്‍ 22-ന് നാലുമണിക്ക് തന്റെ യജ്ഞം ആരംഭിക്കുമെന്ന് ടെന്‍ഡുല്‍ക്കര്‍ അറിയിച്ചു. ഇത് സച്ചിന്റെ 38-മത്തെ ജന്മദിനമാണ്.

ചിതോറയുടെ വഴി മണല്‍ ശില്പരചനയാണെങ്കിലും ഇത്തവണ കാന്‍‌വാസില്‍ എണ്ണച്ചായം കൊണ്ട് വരയ്ക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ജീവിതത്തിലെ എല്ലാ നിര്‍ണായക ഘട്ടങ്ങളും താന്‍ കാന്‍വാസിലേക്ക് പകര്‍ത്തുമെന്ന് ചിതോറ അറിയിച്ചു. സച്ചിന്‍ അദ്ദേഹത്തിന്റെ പിതാവിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ മുതല്‍ ഇന്ത്യന്‍ ടീമിന്റെ നിര്‍ണായക വിജയ മുഹൂര്‍ത്തങ്ങളും വരച്ചുചേര്‍ക്കും.

തന്റെ ചിത്രം ജന്മദിന സമ്മാനമെന്നതിലുപരി ആറ് ലോകകപ്പുകള്‍ കളിച്ച ഇതിഹാസതാരത്തിനുള്ള ആദരമാണെന്ന് ചിത്രകാരന്‍ പറഞ്ഞു. ഇത്രയും വലിപ്പത്തില്‍ ഒരു ചിത്രകാരനും സച്ചിന്റെ ചിത്രം വരച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. അലഹബാദ് നഗരത്തിലെ ചന്ദ്രശേഖര്‍ പാര്‍ക്കില്‍ വെച്ചാണ് ചിത്രരചന നടക്കുക. മുംബായിലെ ഗേറ്റ്വെ ഓഫ് ഇന്ത്യയുടെ മുമ്പില്‍ താനിത് പ്രദര്‍ശനത്തിനു വെയ്ക്കുമെന്നു ചിതോറ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :