സച്ചിന് നിര്‍ബന്ധിത വിരമിക്കല്‍ ശിക്ഷ. ടീമിനുള്ളവര്‍ക്ക് സച്ചിനെ വിടാന്‍ ഉദ്ദേശമില്ലെങ്കിലും ശിക്ഷ മാധ്യമങ്ങളുടെ വകയാണ്. സച്ചിനെ നിര്‍ബന്ധിത വിരമിക്കല്‍ ശിക്ഷയ്ക്ക് വിധേയമാക്കാന്‍ മാധ്യമങ്ങളും മുന്‍താരങ്ങളും മുറവിളി കൂട്ടുകയാണ്. സച്ചിന്റെ വിരമിക്കലിനെ സംബന്ധിച്ച് ന്രവധി അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. ചിലര്‍ സച്ചിന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
ഫോം കണ്ടെത്താനാവതെ ഉഴല്‍ന്ന സച്ചിന്‍ ടെണ്ടുല്‍കര്‍ സെലക്ടര്‍മാര്‍ക്കു മുമ്പാകെ മനസ്സു തുറന്നുവെന്നെന്നും.ഉടന്‍ വിരമിക്കള്‍ ഉണ്ടാവുമെന്നും ചിലര്‍ ദേശീയ സെലക്ടര്‍ സന്ദീപ് പാട്ടീലിനു മുന്നിലെത്തിയ സചിന്‍ തന്‍െറ ഭാവി തീരുമാനിക്കാന്‍ സെലക്ഷന്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ചൊവ്വാഴ്ച സന്ദീപ് പാട്ടീലിനെ സന്ദര്‍ശിച്ച സചിന്‍ ഭാവി കാര്യങ്ങള്‍ സംബന്ധിച്ച് തുറന്ന ചര്‍ച്ച നടത്തിയതായാണ് ക്രിക്കറ്റ് ബോര്‍ഡിലെ ഒരംഗത്തെ ഉദ്ധരിച്ച് ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, കളി തുടരാനാണ് പാട്ടീല്‍ രഹസ്യ സന്ദര്‍ശനത്തില്‍ സച്ചിനോട് ആവശ്യപ്പെട്ടെന്നും പറയപ്പെടുന്നു.
സച്ചിനും ചീഫ് സെലക്ടര്‍ സന്ദീപ് പാട്ടീലും തമ്മില്‍ ചര്‍ച്ച നടന്നുവെന്നതിനെ കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്ന് ബി സി സി ഐ സെക്രട്ടറിയും സെലക്ഷന്‍ പാനല്‍ കണ്‍വീനറുമായ സഞ്ജയ് ജഗ്ദലെ വ്യക്തമാക്കിയിരുന്നു.