സച്ചിന് ടെണ്ടുല്‍ക്കര്‍ എന്നും റിക്കോഡുകളുടെ തോഴനാണ്. ആ ബാറ്റില്‍ നിന്ന് എപ്പോള്‍ ഏത് റിക്കോഡ് പിറന്നു വീഴുമെന്നൊന്നും പ്രവചിക്കാനാവില്ല. ബെല്‍ഫാസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ വെള്ളിയാഴ്ച നടന്ന ഏകദിനത്തില്‍ സച്ചിന് മറ്റൊരു അപൂര്‍വ നേട്ടം കൂടി.
ലോകത്തില്‍ ആദ്യമായി 15,000 റണ്‍സ് സ്വന്തമാക്കുന്ന ബാറ്റ്‌സ്മാനെന്ന ബഹുമതിയാണ് സച്ചിന്‍ നേടിയിരിക്കുന്നത്. ഏകദിനത്തിലെ ഏറ്റവും കൂടുതല്‍ റണ്‍സ് സച്ചിന്‍ തന്നെയാണ് സ്വന്തമാക്കിയിരുന്നത്. വെള്ളിയാഴ്ച തന്‍റെ എഴുപത്തിയൊമ്പതാം അര്‍ദ്ധ സെഞ്ച്വറി തികച്ചതോടെയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഈ അപൂര്‍വ നേട്ടത്തിനു കൂടി ഉടമയായത്.
റണ്‍ വേട്ടയില്‍ സച്ചിന് തൊട്ട് പിന്നില്‍ ശ്രിലങ്കന്‍ ബാറ്റ്സ്‌മാന്‍ സനത് ജയസൂര്യയാണ്-12,063 റണ്‍സ്.
പതിനഞ്ചാം വയസ്സില്‍ ക്രിക്കറ്റ് ലോകത്തെത്തിയ സച്ചിന്‍ 387 ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ട്.